മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/സമൃദ്ധമീ ഭൂമീ

Schoolwiki സംരംഭത്തിൽ നിന്ന്
സമൃദ്ധമീ ഭൂമീ

എത്ര സുന്ദരിയാണ് ഈ പ്രകൃതി..മണ്ണും,വിണ്ണും,മരങ്ങളും,പുഴകളും, പർവ്വതങ്ങളും,അങ്ങനെ എത്രയെത്ര വിചിത്രമായ സൃഷ്ടികളാൽ സമൃദ്ധമാണ് ഈ ഭൂമി..എത്രയെത്ര വൈവിധ്യങ്ങളാണ്..അതിൽ,

മരം മണ്ണിനോടും

മണ്ണ് പുഴയോടും

പുഴ മഴയോടും

മഴ മരത്തോടും

പുലർത്തുന്ന അനുയോജ്യമായ സൗഹൃദത്തിന്റെ ഫലമാണ് നാം കാണുന്ന,നാം അനുഭവിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ..

എന്നാൽ ഇന്ന് ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യവർഗ്ഗത്തിന്റെ ചെയ്തികൾ ബാധിക്കുന്നത് പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥയെ ആണ്.

അതെ പ്രകൃതി നമുക്ക് പ്രാണവായു നൽകുന്നു,ജീവിക്കുവാൻ ഭക്ഷണവും,ജലവും നൽകുന്നു,വസിക്കുവാൻ മണ്ണ് നൽകുന്നു..പക്ഷെ നമ്മൾ പ്രകൃതിക്ക് തിരികെ നല്കുന്നതോ? പീഡനങ്ങൾ മാത്രം.. മനുഷ്യനല്ലാതെ ഒരു ജീവിവർഗ്ഗവും പ്രകൃതിയെ നോവിക്കുന്നില്ല.ചിലർ ഒരിടത്ത് പുഴയെ കീറി മുറിക്കുന്നു,ശേഷം കുറുകെ വലിയ കെട്ടുകളാൽ അതിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു..മറ്റൊരിടത്ത് ചിലർ മലയെ തുരക്കുന്നു, വേറൊരിടത്ത് ചിലർ മരത്തെ അറക്കുന്നുഅങ്ങനെ അങ്ങനെ സർവത്ര ചൂക്ഷണം ചെയ്യുമ്പോഴും അവൾ മനുഷ്യകുലത്തിന്റെ നിലനില്പിനാവശ്യമായ വിഭവങ്ങൾ നൽകുന്നു..അതെ, പ്രകൃതിയില്ലാതെ നമുക്ക് നിലനിൽപ്പില്ല..നമ്മുടെ പിതാമഹന്മാർ പ്രകൃതിയെ നമുക്ക് കൈമാറിയത് പോലെ നിർമലമായ ഒരു പ്രകൃതി അടുത്ത തലമുറക്ക് കൈമാറുവാനുള്ള ഉത്തരവാദിത്തം നമ്മൾ ഓരോരുത്തർക്കുമുണ്ട്..

എങ്ങനെയാണ് നമുക്ക് പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കാനാവുക. ആദ്യം നമുക്ക് ചുറ്റുമുള്ള പച്ചപ്പിനെ സംരക്ഷിക്കാം. ഒരു മരം വെട്ടേണ്ടി വന്നാൽ പകരം 2 മരത്തൈകൾ എങ്കിലും നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യാം. ജലസ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കാം. ചെടികളേയും പൂക്കളേയും സംരക്ഷിക്കാം... കൃഷിയെ പ്രോത്സാഹിപ്പിക്കാം.അങ്ങനെ എത്രയെത്ര കാര്യങ്ങൾ കുട്ടികളായ നമുക്ക് ചെയ്യാൻ സാധിക്കും.

ഹേ .. മനുഷ്യാ... ദൈവം മനോഹരമായ ഈ ഭൂമിയെ സൃഷ്ടിച്ചത് നിനക്ക് സ്വന്തമാക്കാനല്ല. നിനക്ക് ആവശ്യമുള്ളത് എടുക്കുക. മറ്റു ജീവജാലങ്ങളേയും പരിഗണിക്കുക. ഇന്നു നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയം തുടങ്ങി എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യൻ്റ ചെയ്തികളുടെ അനന്തര ഫലമാണ്. അത് അനുഭവിക്കേണ്ടതും നാം തന്നെയാണ്. അതിനാൽ ഇനിയെങ്കിലും നമുക്ക് ഉണർന്നു പ്രവർത്തിക്കാം. പ്രകൃതിയിലേയ്ക്ക് മടങ്ങാം.... പക്ഷികൾ യഥേഷ്ടം പറക്കട്ടെ! പുഴകൾ പുഞ്ചിരിച്ചു കൊണ്ട് ഒഴുകട്ടെ. ചുറ്റും പച്ചപ്പ് വിരിയട്ടെ! ആരോഗ്യമുള്ള പുതുതലമുറയ്ക്കായി ഇങ്ങനെ കാത്തു പരിപാലിക്കാം നമുക്ക് ഈ പ്രകൃതിയെ ....

കൃഷ്ണവേണി സി.എ
5D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം