കൊറോണവൈറസിൻമുൻപിൽ
പേടിവേണ്ട ഭീതി വേണ്ട
ഒന്നായി കൈകോർക്കാം
ഒരുമയോടെ മുന്നേറാം
നിപ്പയെന്ന വ്യാധിയെയും
ഓഖിയെന്ന കാറ്റിനെയും
പ്രളയമെന്ന ദുരന്തത്തെയും
അതിജീവിച്ച നാടല്ലേ
വഴികാട്ടികളിൻ മുന്നറിയിപ്പുകൾ
ജാഗ്രതയോടെ പാലിക്കാം
വഴിതെറ്റല്ലേ സോദരരേ
ആശങ്കയിലാഴ്ന്നീടല്ലേ.