എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന കൊലയാളി
കൊറോണ എന്ന കൊലയാളി
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട്,റെസ്പിറേറ്ററി സിൻഡ്റോം (സാർസ്),മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്റോം (മെർസ്),കോവിഡ് -19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യർ ഉൾപ്പെടെയുളള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15%മുതൽ 30% വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി,പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ,ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശനാളിയേയാണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,പനി,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുളള ശ്വാസകോശരോഗങ്ങൾ പിടിപെടും. ഇൻഡ്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരികരിച്ചത് കേരളത്തിലെ തൃശൂരാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുളളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുളളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുളളവരിലേക്ക് വൈറസ് എത്തുകയും ചെയ്യുന്നു. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല പ്രതിരോധ വാക്സിനും ലഭ്യമല്ല.രോഗംതിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുളള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുളള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. . ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെളളം കുടിക്കണം. കൊറോണ വൈറസ് ഒരു പരിധി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയറുകളുളള മാസ്കാണ് രോഗികൾ /രോഗലക്ഷണങ്ങൾ ഉള്ളവർ ധരിക്കുന്നത്. നീല(അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. കൊറോണയേ പ്രതിരോധിക്കാനാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ ചെറുത്ത് നിൽക്കാനും പ്രതിരോധിക്കാനുമായി "വീട്ടിലിരിക്കു ആരോഗ്യം രക്ഷിക്കൂ "അതാണ് നാമോരൊരുത്തരും ചെയ്യേണ്ടത്. "കൊറോണ എന്ന ചങ്ങല പൊട്ടിക്കാം "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം