ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ സ്നേഹിക്കാം പരിസ്ഥിതിയെ ......
സ്നേഹിക്കാം പരിസ്ഥിതിയെ ......
മാനവരാശിയ്ക്ക് ജീവൻ നൽകുന്നത് പരിസ്ഥിതിയാണ്. മനുഷ്യന് ആവശ്യമായ വായു, വെള്ളം തുടങ്ങിയവ ലഭിക്കുന്നത് പരിസ്ഥിതിയിൽ നിന്നുമാണ്. പരിസ്ഥിതിയെ മനുഷ്യൻ ചൂഷണം ചെയ്യാൻ തുsങ്ങിയത് മുതലാണ് പ്രളയം, മണ്ണൊലിപ്പ് എന്നിവ നാം അഭിമുഖീകരിക്കേണ്ടി വന്നത്.മനുഷ്യരുടെ ക്രൂരത സഹിക്ക വയ്യാതെയാണ് പരിസ്ഥിതി പ്രളയത്തിലൂടെയും മണ്ണൊലിപ്പിലൂടെയും പ്രതികരിച്ചത്. ആ പ്രളയത്തിൽ നമ്മുടെ അനേകം സഹോദരങ്ങൾക്ക് ജീവൻ ബലി നൽകേണ്ടി വന്നു. എത്ര നല്ല മനോഹരമായ ഇതിഹാസമാണ് പരിസ്ഥിതി . നമ്മുടെ നാട്ടിൽ വിദേശികളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നത് ഇവിടത്തെ പടുകൂറ്റൻ കെട്ടിടങ്ങൾ കാണാനല്ല മറിച്ച് ഈ സുന്ദരമായ പ്രകൃതി ഭംഗി ആസ്വദിക്കാനാണ്. പരിസ്ഥിതി രണ്ട് മുഖമുള്ള ഉഗ്രരൂപിണിയാണ്. നമ്മൾ സ്നേഹിച്ചാൽ അതിന്റെ മനോഹരമായ ഒരു മുഖം കാണാം. എന്നാൽ ദ്രോഹിച്ചാൽ അതിന്റെ രൗദ്രഭാവത്തിന് നമ്മൾ സാക്ഷികളാകേണ്ടി വരും. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. അതിനെ ബാധ്യതയായി കണ്ടാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം