ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ശുചിത്വവും നല്ല ശീലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും നല്ല ശീലങ്ങളും      

നമ്മുടെ വീട് ദിവസവും വൃത്തിയാക്കണം. നമുടെ ചുറ്റുപാടും ദിവസവും വൃത്തിയാക്കണം. വീടിൻെറ പരിസരത്ത് ചിരട്ടയയിലോ മറ്റു വസ്തുക്കളിലോ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, കാരണം വെള്ളം കെട്ടിക്കിടന്നാൽ അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ ഒരിക്കലും പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വീടിൻെറ പരിസരങ്ങളിലും ഭക്ഷണസാധനങ്ങളും മറ്റും ഇടരുത്. കാരണം അവ അവിടെ കിടന്നാൽ എലികൾ വന്നു അത് തിന്നുകയും അവ അവിടെ വിസർജിക്കുകയും അതിലൂടെ എലിപ്പനി പോലുള്ള രോഗങ്ങൾ വരുകയും ചെയ്യും. നാം ഭക്ഷണസാധനങ്ങൾ എപ്പോഴും അടച്ചു വെയ്ക്കണം. കാരണം അവ തുറന്ന് ഇരുന്നാൽ അതിൽ ഈച്ചയും പല്ലിയും പാറ്റയും കയറുകയും അതിലൂടെ നമുക്ക് രോഗങ്ങൾ വരുകയും ചെയ്യും.

നമ്മൾ കുടിക്കുന്ന വെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ. കാരണം വെള്ളം തിളപ്പിക്കുബോൾ അതിലുള്ള കീടാണുക്കൾ നശിക്കുന്നു നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. അതിനോടൊപ്പം നമ്മുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കണം. ദിവസവും കുളിക്കുകയും കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുകയുവേണം. കാരണം നഖങ്ങൾക്കിടയിൽ രോഗാണുക്കൾ പറ്റിയിരികുകയും അവയിലൂടെ പല തരത്തിലുള്ള രോഗങ്ങൾ വരുകയും ചെയ്യും. അതുകൊണ്ട് പരിസരം വൃത്തിയായി സൂക്ഷിക്കുകയും നമ്മളും വൃത്തിയാകുകയും വേണം. നമ്മൾ പച്ചക്കറി കൃഷി ചെയ്യുകയാണ് എങ്കിൽ ചെടികൾക്ക് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ വളമായി ഉപയോഗിക്കുകയും ചെയ്യാം അതിൽ നിന്നും നമുക്ക് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും. മാത്രമല്ല ചെടികളിൽ നിന്ന് ധാരാളം ഓകസിജൻ നമുക്ക് ലഭിക്കും. അതിനാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും . നാം പരിസരം വൃത്തിയായി സൂക്ഷിക്കുകയും നല്ല ശീലങ്ങൾ ജീവിതത്തിൽ പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും വേണം.

ആരോൺ കൃഷ്ണ
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം