ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്      

കേരളത്തിൽ ജനിച്ചത് ഒരു ഭാഗ്യമായിയാണ് ഞാൻ കരുതുന്നത്. കാരണം രണ്ടു പ്രളയത്തെയും , ഒരു ഓഖി ദുരന്തത്തെയും, നിപയും കേരളം നേരിട്ടതാണ്. ദാ ഇപ്പോൾ കൊറോണയും. ഇതിനെ എല്ലാം നാം അതിജീവിക്കും കൊറോണയുടെ ആദ്യഘട്ടത്തിൽ തന്നെ കേരളം മുൻകരുതലുകൾ ശക്തമാക്കി.

ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിതീകരിച്ച സംസ്ഥാനം കേരളമായിരുന്നല്ലോ. അതിനെ കേരളം ശക്തമായി പ്രതിരോധിച്ചു. ഇതുവരെ രണ്ടു മരണം മാത്രമേ സംഭവിച്ചുള്ളു. ആ മരിച്ചവർക്ക് തന്നെ ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നു. പിന്നെ ഓരോ ദിവസവും ഭോദമാകുന്നവരുടെ എണ്ണം കൂടിയും, രോഗസ്ഥിതീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞും വന്നു. അതിനുനേതൃത്വം കൊടുത്ത മുഖ്യമന്ത്രിയോടും, ആരോഗ്രമന്ത്രിയോടും സർക്കാരിനോടും വളരെ അധികം നന്ദിയുണ്ട്. ജനതയോടും സന്നദ്ധ പ്രവർത്തകർക്കും വളരെ അധികം നന്ദിയുണ്ട്. അവർ സഹകരിച്ചില്ലെങ്കിൽ കൊറോണ കേസുകളും മരണവും കൂടിയേനെ. അതുപോലെ തന്നെ നമ്മൾ എറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഡോക്ടർമാരേയും നെഴ്സുമാരേയും ആരോഗ്യപ്രവർത്തകരെയുമാണ് . കാരണം ഇവർക്കും കുടുംബവും കുട്ടികളും മറ്റും ഉണ്ട്. എന്നിട്ടും അവർ നമുക്കു വേണ്ടി കഷ്ടപ്പെടുകയാണ്.

നമ്മുടെ ഈ മുന്നേറ്റത്തെ W.H.O പ്രശംസിക്കുകയുണ്ടായി .അതു പോലെ മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി രോഗം ബാധിക്കാൻ സാധ്യത കൂടിയ 18 വയസിന് താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കി. അതിന്റെ ഫലമാണ് നമ്മുടെ സംസ്ഥാനത്ത് 93 വയസുകാരിയെ വരെ രക്ഷിക്കാൻ കഴിഞ്ഞത്. അമേരിക്ക പോലുള്ള വൻകിട രാജ്യങ്ങൾ തന്നെ മുട്ടുകുത്തിപോയ ഒരു വലിയ രോഗമാണ് കൊറോണാ വൈറസ് ആ സാഹചര്യത്തിലാണ് കേരളം കൊറോണയെ ചെറുത്ത് തോൽപ്പിച്ചു കൊണ്ടിരിക്കുന്നത് . അതിൽ നമുക്ക് അഭിമാനിക്കാം,

നമുക്ക് കൊറോണക്കെതിരെ പോരാടാം ,വിജയിക്കാം

ആർജവ് പി വൈ
7A ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം