ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധ വ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധ വ്യവസ്ഥ

ജന്തു ശരീരത്തിൽ വായ, ത്വക്ക് ,കുടൽ , ശ്വാസനാളികൾ തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ജീവികൾ വസിക്കുന്നു. ശരീര കലകളിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം ഉണ്ടായാൽ അണുബാധ യിലൂടെ കോശങ്ങളും കലകളും നശിക്കുന്നു .ഇതിനു പുറമേ വെളിയിൽ നിന്നും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.ഇവക്കെതിരെ പ്രതിരോധം ഏർപ്പെടുത്തുമ്പോൾ സ്വന്തവും അന്യവുമായ വസ്തുക്കളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടി വരുന്നു. കൂടാതെ ജനിതക ഉൽ പരിവർത്തനങ്ങളും കോശഘടന വ്യതിയാനങ്ങളും വഴി പരിണമിച്ചു കൊണ്ടിരിക്കുന്ന അണുക്കളെയും പ്രതിരോധിക്കുന്നതിനുള്ള പ്രതികരണ രീതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു .

ബാക്ടീരിയ വൈറസുകൾ പൂപ്പലുകൾ പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷത്വം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്ന തിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളേയും പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ.. രോഗബാധ ക്കെതിരെ ഓരോഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്ന ഒരു പ്രതിരോധ സംവിധാനം ആണ് നമുക്കുള്ളത്. അതായത് ബാക്ടീരിയകളും വൈറസുകളും ശരീരത്തിൽ കടക്കാതെ തടയപ്പെടുന്നു .ഈ തടസ്സം അതിജീവിച്ചു രോഗകാരി അകത്തുകടന്നാൽ സഹജ പ്രതിരോധ വ്യവസ്ഥ (Innate immune system) ത്വരിത ഗതിയിൽ പ്രവർത്തിച്ചു കൃത്യതയില്ലാത്ത പ്രതിരോധം തീർക്കുന്നു. രോഗകാരി ഈ സംവിധാനവും മറികടന്നാൽ അനുവർത്തന പ്രതിരോധ സംവിധാനം (Adaptive immune system) പ്രവർത്തനക്ഷമമാകും .ഇത് രോഗകാരിയെ തിരിച്ചറിയുകയും അതിനെ പറ്റി ഓർമ്മ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു .പിന്നീട് അതേ അണുക്കളോ അതിനു സമാനമായവയോ ശരീരത്തെ ആക്രമിച്ചാൽ മുൻ അനുഭവത്തെ ഓർത്തെടുത്ത് അതിവേഗത്തിൽ പ്രതിരോധം സൃഷ്ടിക്കുന്നു.

രോഗ പ്രതിരോധ സംവിധാനത്തിന് തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകുന്നു .ഇതിനെ രണ്ടായി വർഗീകരിക്കാം (1)പ്രതിരോധ സംവിധാനത്തിന് അമിത പ്രതികരണം മൂലമുണ്ടാകുന്ന രോഗങ്ങൾ (സ്വന്തം കോശങ്ങളെയും കലകളെയും അന്യവസ്തുക്കൾ ആയി കണ്ട് ആക്രമിക്കുന്നു. ഉദാ: സിസ്റ്റമിക് ലൂപ്പസ് രോഗം,റുമാറ്റിക് സന്ധിവാതം,മയസ്തി പേശിരോഗം ,ടൈപ്പ് -1 പ്രമേഹം )(2)പ്രതിരോധവ്യവസ്ഥ ക്ഷയിക്കുന്നതുമൂലമുള്ള രോഗങ്ങൾ (മരുന്നുകളുടെ പാർശ്വഫലം ഉദാ:കോർട്ടികോസ്റ്റിറോയിഡുകൾ ,പ്രതിരോധ കോശങ്ങളെ ബാധിക്കുന്ന അണുബാധകൾ ഉദാ :HIV, ജനിതക തകരാറുകൾ). ആരോഗ്യമുള്ള അവസ്ഥകളിൽ നിസ്സാരമായി വന്ന് പിന്നീട് മാരകരോഗങ്ങളായി പരിണമിക്കുന്നു.

ഒരു വ്യക്തിയുടെ പ്രതിരോധശേഷി വ ർദ്ധിപ്പിക്കാനായി പ്രതി ജനകം അഥവാ വാക്സിൻ നൽകുന്ന പ്രവർത്തിയാണ് വാക്സിനേഷൻ .രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ തീവ്രത കുറയ്ക്കാനോ വാക്സിനേഷൻ സഹായിക്കുന്നു .ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ സമൂഹത്തിന് മൊത്തമായി പ്രതിരോധശേഷി ലഭിക്കുന്നതാണ് .മീസിൽസ് ,വില്ലൻ ചുമ , ഡിഫ്ത്തീരിയ ,ടെറ്റനസ് തുടങ്ങിയ 25 രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമാണ്.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം. വാക്സിനെ കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധ മുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ അവസാനവാരം ആണ് രോഗപ്രതിരോധവാരം.

ഭരത് കൃഷ്ണ
8C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം