ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ വൈറസ് ലോകം
വൈറസ് ലോകം
ഏത് രോഗം വന്നാലും കേരളത്തിലേക്കാണല്ലോ, ദൈവമേ!.ഇങ്ങനെ പറയാൻ വരട്ടെ.ഈ ധാരണ ശരിയല്ല, ഇത് മാറണം..... നമ്മൾ മാറ്റണം....." ചൈനീസ് നഗരമായ വുഹാനിൽ ഉണ്ടായ പുതിയ കൊറോണ വൈറസ് ബാധ ഇതിനകം 6 പേരുടെ ജീവനെടുത്തു. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും അയൽ രാജ്യങ്ങളിലും കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്സിനുകളും കണ്ടെത്തിയില്ലെങ്കിൽഈ വൈറസും അപകടകാരിയായി മാറിയേക്കും എന്ന് WHO മുന്നറിയിപ്പ് "ഇത് ജനു .22 ന് വന്ന ഒരു മാധ്യമ വാർത്തയാണ്. WHO യുടെ മുന്നറിയിപ്പ് എത്ര ശരിയാണെന്ന് നാം ഇന്ന് തിരിച്ചറിയുന്നു.ലോകമാകെ 1 ലക്ഷം കവിഞ്ഞു മരണസംഖ്യ. നമ്മുടെ ഇന്ത്യയിൽ 350 ന് പുറത്ത് മരണം. എന്റെ കൊച്ചു കേരളത്തിലും മരണം 3.തക്കാളി പനി, പന്നി പനി, കുരങ്ങ് പനി, പക്ഷിപ്പനി, നിപ്പ, ഇപ്പോൾ കൊറോണ........എന്തൊക്കെ തരം പകർച്ചവ്യാധികൾ... ഇതെല്ലാം ഓരോ തരം വൈറസ് രോഗങ്ങൾ ആണ്.വന്യമായ ഒരു പര ജീവി വൈറസ് മനുഷ്യനെ ബാധിച്ചിട്ടുണ്ടെങ്കിൽ മനുഷ്യൻ അതിന്റെ സഞ്ചാരപാതയിൽ പെടുവാനുള്ള സാഹചര്യം സ്വയം സൃഷ്ടിച്ചു എന്നാണ് കാണപ്പെടുന്നത്. പല വൈറസുകളും വവ്വാലിലും മറ്റു പല ജീവികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങിക്കിടക്കുന്നവയാണ്.. വവ്വാലുകൾ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ കൂട് ആണ്. ഉദാ: എമ്പോള, നിപ്പ, സാർസ്....ഹാന്റാ വൈറസ് തുടങ്ങി പലതും എലികളിലുമറ്റുമാണുള്ളത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വൈറസ് കാട്ടുപന്നികളിലാണത്രേ കാണപ്പെടുന്നത്. ഇത്തരം വൈറസുകൾ നമ്മുടെ ശരീരത്തിൽ കടന്നാൽ മനുഷ്യന്റെ പ്രതിരോധ ശക്തിയെ കീഴ്പ്പെടുത്തി അവനെ രോഗിയാക്കി മാറ്റുന്നു... ഇന്ന് ലോകം മുഴുവൻ ഒരു നഗരമാണ്. ആളുകൾ ലോകം മൊത്തം സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.. അതു കൊണ്ട് ഏതെങ്കിലും ഒരു രോഗബാധ ഉണ്ടായാൽ, ലോകം മൊത്തം പടരാൻ സാധ്യത ഇപ്പോൾ ഉണ്ട്......ഇങ്ങനെ ലോകത്തിന്റെ ഒരു കോണിൽ ചുരുക്കം ചില മനുഷ്യരിൽ മാത്രം ഉണ്ടായിരുന്നതോ, ഏതെങ്കിലും ജീവിയിൽ ഉറങ്ങിക്കിടന്നതോ ആയ ഒരു പുതിയ അണു ജനസമൂഹത്തിൽ വലിയ തോതിൽ രോഗാണുബാധ ഉണ്ടാക്കും.....ഇങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും രോഗാണുബാധഎത്തി ചേർന്നു....ഇനി വേണ്ടത് പ്രതിരോധമാണ്. രോഗവ്യാപനത്തിന് ഞാൻ കാരണമാകില്ലയെന്ന് സ്വയം തീരുമാനിക്കണം. സർക്കാർ.ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.ഈ രോഗത്തിനെ തോല്പിച്ച സൂപ്പർ സ്റ്റാർ നമ്മൾ ഓരോരുത്തരും ആകട്ടെ..... " Break the chain "ഈ കാലവും കടന്ന് പോവും."Stay safe stay home "
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം