എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/തിരിചചറിവ്
തിരിചചറിവ്
നാം എല്ലാവരും ഇപ്പോൾ അതിസങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കോവിഡ്-19 എന്ന കൊറോണ വൈറസ് ലോകത്തെ ഒന്നാകെ പിടിച്ചുലക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.കഴിഞ്ഞ ഒരു മാസത്തിനുളിൽ പല പുതിയ പാദങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.'അതിജീവനം,മഹാമാരി കോറന്റൈൻ,ലോക്‌ഡോൺ' എന്നിങ്ങനെ.എന്തൊക്കെയാണ് ഈ കാലം നമ്മെ പഠിപ്പിക്കുന്ന തിരിച്ചറിവുകൾ? 'ജീവൻ' എന്നത് എല്ലാ ജീവജാലങ്ങളുടെയും പ്രഥമ ആവശ്യമാണ്.അതിൽ വലിപ്പ ചെറുപ്പമില്ല.അത്' കഴിഞ്ഞു മാത്രമേ പണം,വസ്ത്രം,ആർഭാടം എന്നിവയ്ക്കു പ്രസക്തിയുള്ളൂ.ജീവിതത്തിന്റെ മൂല്യം തിരിച്ചറിയുവാൻ പറ്റിയ സന്ദർഭമാണിത്. വീടിനകത്ത് ജീവിതവും വിജനമായ വഴികളും അടഞ്ഞുകിടക്കുന്ന കടകളും ഒന്നും നമുക്കു പരിചിതമല്ല. എന്നാൽ ഒരു നല്ല നാളെയ്ക് വേണ്ടിയുള്ള മുൻകരുതലാണിതെന്ന് നാം മനസിലാക്കണം. ഈ നഷ്ടങ്ങൾ ഒട്ടും വലുതല്ല.എന്നാൽ ഈ നഷ്ടങ്ങളെ നമുക്കു നികത്താം.വീടിനകത്തെ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാം.തിരക്കു പിടിച്ച ജീവിതം മാറ്റിവെച്ച് ചെറിയ വലുതല്ല.ചെറിയ കാര്യങ്ങൾ കൂടി ആസ്വദിക്കാം.മാറ്റിവെച്ചവ ചെയ്‌തു തീർക്കാം. എല്ലാവർക്കും 'ഒരുപങ്ക് കരുതൽ നൽകാം'. 'മാതാപിതാക്കൾക്ക്,മക്കൾക്ക്,കൂട്ടുകാരന്,കൂട്ടുകാരിക്ക്,പക്ഷികൾക്ക്,മൃഗങ്ങൾക്ക്,ചെടികൾക്ക്, നമുക്ക് തന്നെ'എന്നിങ്ങനെ. ഈ അടച്ചിടൽ നമ്മുടെ മനസിനെ തുറക്കാനുള്ള താക്കോലാക്കി മാറ്റുക. സ്വയം ഒന്ന് ശുദ്ധീകരിക്കപ്പെടുക.അതുകൊണ്ട് നമുക്ക് ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാം. ഒത്തൊരുമയോടെ പ്രവർത്തിക്കാം. ഓർക്കുക " This too will pass " 'ഇതും കഴിഞ്ഞു പോകും'
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:വർക്കല ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:വർക്കല ഉപജില്ലയിലെ {{{പദ്ധതി}}}-2020 ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|