ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വീട്ടിലിരിക്കാം വൃത്തിയായി

വീട്ടിലിരിക്കാം വൃത്തിയായി      

കൊറോണയെ ഭയന്ന് കൈ കഴുകാൻ തുടങ്ങി
പിന്നെ വീട്ടിലിരിക്കാനും
വീട് വൃത്തിയാക്കാനും
അമ്മയെ സഹായിക്കാനും
ചക്ക എരിശ്ശേരി കഴിക്കാനും
പറമ്പിലെ കാട്ടുമുല്ലയെ
പരിചയപ്പെടാനും
മുത്തശ്ശിയോടൊപ്പമിരിക്കാനും
കൊറോണ പോകാറായി
പക്ഷെ ഞങ്ങളിനിയും കൈ കഴുകും
വീട് വൃത്തിയാക്കും
അമ്മയെ ഇനിയും സഹായിക്കും
പറമ്പിലെ കാട്ടുമുല്ലയെ കാണും
മുത്തശ്ശിയോടൊപ്പമിരിക്കും
ചക്ക എരിശ്ശേരി കഴിക്കും

 
ആദിത്യൻ പി
6 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത