ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ എനിക്ക് വെറുപ്പാണ്

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്ക് വെറുപ്പാണ്     

മനുഷ്യർക്കിടയിൽ സ്പർധയുണർത്തുന്ന
മതങ്ങളോടെനിക്ക് വെറുപ്പാണ്
നിണമണിഞ്ഞ രാഷ്ട്രീയ പകയോട്
എനിക്ക് വെറുപ്പാണ്
അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന
അമിതഭക്തിയോടെനിക്ക് വെറുപ്പാണ്
അഗ്നിയിൽ വെന്തെരിയുന്ന
കൗമാര പ്രണയങ്ങളോടെനിക്ക് വെറുപ്പാണ്
പാറയിലേക്ക് പൈതലിനെ
ആഞ്ഞാഞ്ഞെറിയുന്ന മാതൃത്വത്തിനോടെനിക്ക് വെറുപ്പാണ്
അപരാധികളെ രക്ഷപെടുത്തുന്ന
നീതിപീ൦ത്തോടെനിക്ക് വെറുപ്പാണ്
ഇപ്പോഴിതാ
മഹാമാരിയോട്
ഭീകര സത്വമായ്
കാളഹസ്തം നീട്ടി
ഞങ്ങളുടെ നിസ്സഹായതയ്ക്ക് മുന്നിൽ
കൈകൊട്ടി ചിരിക്കുന്ന കൊറോണ
നിന്നോടും
എനിക്ക്
വെറുപ്പാണ്

 
ജോയൽ ജോയ്
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത