സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അടിക്കുറിപ്പ് രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ റവ.സിസ്റ്റർ ഷിജാ ജേക്കബ് അവർകൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരം
2019-20 അക്കാദമിക വർഷത്തിൽ തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി.
ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
നല്ലപാഠം പുരസ്‌കാരം 2022 മികവാർന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് 2021 ൽ ജില്ലയിൽ രണ്ടാം സ്ഥാനവും 2022ൽ എ പ്ലസ് പുരസ്കാരവും സെൻറ് ഹെലൻസിന് ലഭിച്ചു. മികച്ച അധ്യാപക കോ ഓർഡിനേറ്റർ പുരസ്‌കാരം അധ്യാപകരായ നിഷ ടീച്ചറിനും ബീന ദാസ് ടീച്ചറിനും ലഭിച്ചു.ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം നൽകി.
മികവ് 2025
എസ്എസ്എൽസിക്ക് 100% വിജയം നേടിയ സ്കൂളുകൾക്ക് കോവളം നിയോജകമണ്ഡലം എംഎൽഎ ശ്രീവിൻസെന്റ് അവർകൾ നൽകിവരുന്ന അവാർഡ് തുടർച്ചയായ പതിമൂന്നാം വർഷത്തിലും 100% വിജയം ആവർത്തിച്ചുകൊണ്ട് സെൻ്റ്.ഹെലൻസ് സ്കൂൾ കരസ്ഥമാക്കി. സ്കൂൾ അധ്യാപികമാർ ശ്രീ. ഋഷിരാജ് സിംഗ് ഐപിഎസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.


