സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ജില്ലാപ‍ഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.

എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു.

നിലവിലെ ലൈബ്രേറിയൻ - സൂര്യ

പ്രവർത്തനങ്ങൾ

  • സാഹിത്യ ചർച്ചകൾ
  • പുസ്തകക്വിസുകൾ
  • വായന മത്സരങ്ങൾ
  • സർഗാത്മക രചനകൾ .
  • കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
  • സ്കൂളിലെ എല്ലാ കുട്ടികളും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായനക്കായി എടുക്കുകയും, അവർ വായിച്ച പുസ്തകത്തെ കുറിച്ചുള്ള വായനകുറിപ്പ് എഴുതി ലൈബ്രേറിയനെ ഏല്പിക്കുകയും ചെയ്യുന്നുണ്ട്.
  • പ്രൈമറി കുട്ടികൾക്കു ലൈബ്രറി പുസ്തകങ്ങൾ അവരുടെ ക്ലാസ്സുകളിൽ എത്തിച്ചു കൊടുക്കുന്നണ്ട്,
  • മറ്റു കുട്ടികൾ നേരിട്ട് വന്ന് അവരുടെ അഭിരുചിക്കനുസരിച്ച് കഥ, നോവൽ, ജീവചരിത്രം, പഠനം,മുതലായവ വിഷയാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു.

പുസ്തകങ്ങൾ

സ്കൂൾലൈബ്രറി[1]യിലെ സ്റ്റോക്ക് പ്രകാരം 6337 പുസ്തകങ്ങൾ ആണ് ഉള്ളത്. 260 പുസ്തകങ്ങൾ സ്പോൺസർ ചെയ്തവരെയും പുസ്കകങ്ങൾ സംഭാവന ചെയ്ത രക്ഷകർത്താക്കളുൾപ്പെടെയുള്ളവരെയും നന്ദിയോടെ സ്മരിക്കുന്നു.

പുസ്തകങ്ങളുടെ ക്രമീകരണം

കുട്ടികൾക്ക് പെട്ടെന്ന് തന്നെ അവർ അന്വേഷിക്കുന്ന പുസ്തകം തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലാണ് ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്.

  • എൽ.പി വിഭാഗം പുസ്തകങ്ങൾ
  • യു.പി.വിഭാഗം പുസ്തകങ്ങൾ
  • ഹൈസ്കൂൾ വിഭാഗം പുസ്തകങ്ങൾ
  • ഭാഷാടിസ്ഥാനത്തിലുള്ള പുസ്തകങ്ങൾ
  • ക്ലാസിക്കുകൾ
  • നോവലുകൾ
  • കഥകൾ
  • നാടകം
  • ചരിത്രം
  • വിജ്ഞാനം
  • തത്വചിന്ത
  • ഭൂമിശാസ്ത്രം
  • സയൻസ്
  • ഫിക്ഷൻ
  • റഫറൻസ് ലൈബ്രറി (കുട്ടികൾക്കുള്ളത്)
  • റഫറൻസ് ലൈബ്രറി (അധ്യാപകർക്കുള്ളത്)

നോട്ടം

ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനായുള്ള സമയനഷ്ടം ഒഴിവാക്കാനായി ഈ കൊവിഡ് കാലഘട്ടത്തിൽ ആരംഭം കുറിച്ച ഒരു പുതിയ വായനാനുഭവമാണ് നോട്ടം.ലൈബ്രറിയിൽ വന്ന് പുസ്തകം തിരയുന്നതിനു പകരം പി.ഡി.എഫ് ആയി പുസ്തകങ്ങളുടെ പുറംചട്ടകൾ നൽകുകയും പുസ്തകം എടുക്കേണ്ടവർ ഇത് നോക്കി വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

വിക്കി പേജിലേയ്ക്ക് ഇവ ചിത്രരൂപത്തിൽ നൽകുകയും പുസ്തകം വേണ്ടവർ വിക്കിപേജ് സന്ദർശിച്ച് ചിത്രങ്ങൾ നോക്കി അതിന്റെ പേര്,എഴുത്തുകാരൻ,ഉള്ളടക്കം എന്നിവ പിൻകവറിൽ നിന്നും മനസ്സിലാക്കി പുസ്തകം വേണ്ടത് ഏതാണെന്ന് ലൈബ്രേറിയൻ റെൻഷിയെ മുൻകൂട്ടി അറിയിക്കുന്നു.അപ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ അധികസമയം ലൈബ്രറിയിൽ ചിലവഴിക്കാതെ വന്നയുടൻ തന്നെ പുസ്തകം കൈപ്പറ്റി തിരിച്ചു പോകാവുന്നതാണ്.

പുസ്തകത്തിന്റെ മുൻകവർ നൽകാതെ വായനാക്ലബ് പുറകുവശം തിരഞ്ഞെടുത്തത് ചെറിയ ഒരു ഉള്ളടക്കം അതിലുള്ളതിനാലാണ്.ചിത്രങ്ങൾ പകർത്തിയതും ക്രമീകരിച്ചതും ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനാക്ലബുകാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്നാണ്.

 


നോട്ടം ക്ലിക്ക് ചെയ്ത് ലൈബ്രറിയിലേയ്ക്ക് പ്രവേശിക്കാം.

വായനാക്ലബ്

2017 ൽ കുട്ടികൾക്കായി രൂപീകരിച്ച വായനക്ലബ് ഇന്നും തുടരുന്നു.ആഴ്ചയിൽ 2 ദിവസം ക്ലബ്ബിലെ കുട്ടികൾക്കായി ഉച്ചക്കുള്ള ഇടവേളയിൽ കവിപരിചയം, ക്വിസ് , ഓരോ പുസ്തകത്തിന്റെ ചെറിയൊരു ആമുഖ വീഡിയോസ് കാണിച്ചു കൊടുത്തും വായനയിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനായി ലൈബ്രേറിയൻ സൂര്യ വളരെയേറെ പ്രയത്നിക്കുന്നു.

ലൈബ്രറിയിൽ വരുന്ന കുട്ടികളെ വായനയിൽ ബുദ്ധിമുട്ട് ഉള്ളവരാണെങ്കിൽ അവരെ പ്രത്യേകം അടുത്ത് വിളിച്ച് വായിക്കാനായി സഹായിക്കുകയും എഴുതാനായി പ്രോത്സാഹിപ്പിച്ച് അവരെ വായനയുടെ ലോകത്തേയ്ക്ക് നയിക്കാൻ ലൈബ്രേറിയൻ പ്രയത്നിക്കുന്നുണ്ട് എന്നത് പ്രശംസനീയമാണ്. നമ്മുടെ വായനക്ലബ്ബിലെ കുട്ടികൾ തയാറാക്കിയ കവിത, കഥ, നോവൽ, തുടങ്ങിയവ ചേർത്ത് രണ്ട് മാഗസിനുകൾ തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികൾ പുസ്തകം വായിച്ച ശേഷം വായനകുറിപ്പ് തയ്യാറാക്കി ലൈബ്രേറിയൻ സൂര്യയെ ഏൽപ്പിക്കുന്നു.ഏതാനും വായനാകുറിപ്പുകൾ നമുക്ക് വായിച്ചാലോ!!! താഴെ ക്ലിക്ക് ചെയ്തോളൂ...

വായനാകുറിപ്പുകൾ

ലോക്ഡൗൺ പ്രവർത്തനങ്ങൾ

വീട്ടിലൊരു ലൈബ്രറി

  • - ലൈബ്രറി പുസ്തകം വീടുകളിലെത്തിച്ച് നിശ്ചിത സമയം നൽകി ലൈബ്രറി ക്രമീകരിച്ച് വായിച്ച ശേഷം വീണ്ടും പുസ്തകങ്ങൾ നൽകുന്ന പ്രവർത്തനം നടത്തി.ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചർ ഇതിനുവേണ്ട മാർഗനിർദേശങ്ങൾ നൽകുകയും സുരേഷ് സാർ പുസ്തകം വീടുകളിലെത്തിക്കാൻ നേതൃത്വം നൽകുകയും ചെയ്തു.

മാതാപിതാക്കൾക്കൊപ്പം

  • - കുട്ടികൾക്കായി രക്ഷകർത്താവ് സ്കൂളിലെത്തി പുസ്തകം എടുക്കുകയും വീടുകളിൽ കുട്ടികളോടൊപ്പമിരുന്ന് വായിച്ച് തയ്യാറാക്കുന്ന കുറിപ്പ് തിരിച്ച് സ്കൂളിലെത്തിക്കുകയും ചെയ്തു.
  1.  
    സ്കൂൾ ലൈബ്രറി