ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/നാഷണൽ സർവ്വീസ് സ്കീം

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം നേടുക എന്ന ലക്ഷ്യത്തോടു കൂടി ഹയർ സെക്കൻ്ററിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് എൻ എസ്.എസ്.പ്രോഗ്രാം: ഓഫീസറായി ശ്രീമതി. വത്സലകുമാരി പ്രവർത്തിച്ചുവരുന്നു 100 വളൻ്റിയർമാരാണ് ഇതിൽ പ്രവർത്തിക്കുന്നത്.ഒന്നാം വർഷം 50 പേരും രണ്ടാം വർഷം 50 പേരും. യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോൺ ദിനം,ലോക വയോജനദിനം,ഗാന്ധിജയന്തി,എൻ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികൾ, സർവ്വെ ഭവനസന്ദർശനം,വൃക്ഷതൈനടീൽ,വയോജനങ്ങൾക്കായി സ്നേഹായനം,അംഗപരിമിതികൾ ഉള്ള കുട്ടികൾക്കായി സ്നേഹസമ്മാനം എന്നീ പരിപാടികളും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്നു. 2021-22. ദേശീയ ദിനങ്ങൾ വിപുലമായി ആഘോഷിച്ചു. രക്തസാക്ഷി ദിനം, എയിഡ്സ് ദിനം -ഇവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തി.ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്കൂളിലും ദത്തു ഗ്രാമത്തിലും നേതൃത്വം നൽകി. ബോധവത്ക്കരണം നടത്തുകയും പോസ്റ്റർ നിർമ്മിച്ച് പൊതു സ്ഥലങ്ങളിൽ ഒട്ടിക്കുകയും ചെയ്തു. സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു.സ്കൂൾ ക്യാമ്പസിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകി. ' 2022-23. . പരിസ്ഥിതി ദിനം - മാവിൻതൈ നട്ടു. . ദേശീയ പതാക വിതരണം '''..iii സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദത്തു ഗ്രാമത്തിലെ വീടുകളിൽ ദേശീയ പതാക വിതരണം ചെയ്യുകയും സ്കൂളിൽ freedom wall നിർമിക്കുകയും ചെയ്തു. 2. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 3. വിവിധ ഓറിയൻ്റേഷൽ ക്ലാസുകൾ സംഘടിപ്പിച്ചു. മത്സരങ്ങൾ നടത്തി. 4. Nടട ദിനം - വൃക്ഷത്തൈകൾ നട്ടു. ദത്തു ഗ്രാമത്തിൽ കറിവേപ്പില ത്തൈകൾ വിതരണം ചെയ്തു. 5. സമൂഹത്തിലേക്ക് ......... എല്ലാ ബുധനാഴ്ചകളിലും ചെറുവാരക്കോണം വൃദ്ധസദനത്തിൽ പൊതിച്ചോറ് നൽകി വരുന്നു. 6. ..... ഒരു കൈത്താങ്ങ്...... സബ് ജില്ലാ കലോത്സവത്തിന് food stall സംഘടിപ്പിക്കുകയും കിട്ടിയ വരുമാനത്തിൽ നിന്ന് നിർധനരായ 2 വിദ്യാർഥികൾക്ക് ആട് വാങ്ങി നൽകുകയും ചെയ്തു.7. സപ്തദിന ക്യാമ്പ് ..... ആഗസ്റ്റ് 12 മുതൽ 18 വരെ GVHSS Parassala യിൽ വച്ചും ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഇഞ്ചി വിള എൽ .പി .ജി.എസിൽ വച്ചും രണ്ട് സപ്തദിന ക്യാമ്പുകൾ നടത്തുകയുണ്ടായി.