അതിജീവനം

കൊറോണയെന്നൊരു സൂക്ഷ്മാണു
മാനവജനതയ്ക്കെതിരായി
ലോകത്തെങ്ങും പടരുമ്പോൾ
മാനുഷരെല്ലാമൊന്നായി
പൊരുതി ജയിക്കും ഇതിനെയും
ചീനസാമ്രാജ്യത്തിൽ നിന്നും
ഉത്ഭവിച്ച മഹാമാരി
പിടിച്ചുലച്ചു ലോകത്തേ..
ലക്ഷത്തിൽപ്പരമാളുകളെ
മായ്ചു കളഞ്ഞു..ലോകത്തിൽ
ഇത്ര ചുരുക്കം നാളുകളിൽ
സ്വന്തം ജീവനെ നോക്കാതെ
നമുക്കു വേണ്ടി പോരാടും
ആരോഗ്യപ്രവർത്തകരെയും
നിയമപാലകവൃന്ദത്തെയും
പിൻതുണച്ച് നീങ്ങീടാം
പറയും വാക്കുകൾ കേട്ടീടാം
പ്രതിരോധിക്കാമൊന്നായി
കൈകൾ കഴുകാം നന്നായി
മാസ്കുകളൊക്കെ ധരിച്ചീടാം
ഒന്നായ് വീട്ടിലിരുന്നീടാം
ഒത്തുചേരൽ ഒഴിവാക്കാം
ഒത്തിരി ഉയിരിൻ നന്മയ്ക്കായ്..

അഭിനയമോൾ പി ബി
8 C എം ബി വി എച്ച് എസ് എസ് സേനാപതി
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത