ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ തുരത്തണം
തുരത്തണം നമ്മളീ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ചു
കുടെയുണ്ട് പോലീസും
ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ ചെറുത്തിടാം
മുഖത്ത് നിന്ന് പുഞ്ചിരികൾ
മാഞീടാതെ നോക്കിടം
മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ അകറ്റിടാം
കൈകഴുകി കൈ തുടച്ചു
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ സ്വരപറച്ചിൽ
ഒക്കെയും നിർത്തിടാം
വെറുതെയുള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തണം
പുറത്തു പോയി വീട്ടിൽ വന്നാൽ
അക്കശുദ്ദി ചെയ്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ
നാട്ടിൽ വന്ന പ്രവാസികൾ
വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂട നിയന്ത്രണങ്ങൾ
ഒക്കെയും പാലിക്കണം
ഇനിയൊരാൾക്കും നിങ്ങളാൽ
രോഗം വരാതെ നോക്കണം
വെറുതെയുള്ള യാത്ര
കളോക്കെയും ഒഴിവാക്കണം
വൃദ്ധരും കുഞ്ഞിങ്ങളും വീടൊതുങ്ങി നിൽക്കണം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം
 

ഉദ്യ എ
9 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത