ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കോവിഡ്-19, അല്പം ചില കാര്യങ്ങൾ
കോവിഡ്-19, അല്പം ചില കാര്യങ്ങൾ
ഹായ് കൂട്ടുകാരേ....നമ്മെ ലോക്ക്ഡൗണിലേക്ക് നയിക്കപ്പെട്ട കോവിഡ് 19 എന്ന രോഗത്തെ കുറിച്ച് ഞാൻ അല്പം വിവരിക്കട്ടെ..... കൊറോണ കുടുംബത്തിൽപെട്ട SARS-COV-2 എന്ന വൈറസ് മുഖേന ഉണ്ടാകുന്ന രോഗം ആണ് കോവിഡ് 19. സ്വന്തം ആയി ഒന്നും ചെയ്യാൻ കഴിയാത്തതും എന്നാൽ ജീവനുള്ള കോശം ലഭിച്ചാൽ പ്രവർത്തിക്കുവാനും പെരുകാനും കഴിയുന്ന ഒന്നാണ് ഈ വൈറസ്. 2മുതൽ 14 ദിവസം വരെ ശരീരത്തിൽ കയറിപറ്റി ശരീരത്തിനകത്തെ സ്ഥിതിഗതികൾ മനസ്സിലാക്കി പെരുകാനുള്ള ശ്രമം തുടങ്ങും ഈ time Incubation period എന്ന് അറിയപ്പെടുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും പൊട്ടി പുറപ്പെട്ട ഒരു തരം വൈറസ് രോഗം ആണ് ഇത്. പല തരത്തിലുള്ള വൈറസ് രോഗങ്ങൾ നമ്മുടെ രാജ്യത്തു വന്നു പോയിട്ടുട്ടെങ്കിലും ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ഇതിനു WHO (ലോകാരോഗ്യ സംഘടന) നൽകിയ പേര് ആണ് കോവിഡ് 19. ലീവൻ ലിയാങ്´ എന്ന വ്യക്തിയാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. നോവൽ കൊറോണ വൈറസ് എന്നപേരിൽ ഇത് അറിയപ്പെടുന്നു. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യത്തേത് കേരളം ആണ്. കൊറോണ വൈറസിനെ സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ച സംസ്ഥാനം കേരളം തന്നെ . 2019 ഡിസംബർ 31 നു ആണ് കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതായി പറയപ്പെടുന്നത്. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു pandomic രോഗം ആണ് കൊറോണ. പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന വ്യാപക പകർച്ച വ്യാധിയേ ആണ് വൈദ്യശാസ്ത്രം "pandomic" എന്ന് വിളിക്കുന്നത്.ഈ രോഗവ്യാപനം തടയാൻ നമ്മുടെ ഗവണ്മെന്റും ആരോഗ്യവകുപ്പും ധാരാളം പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. "Break the chain" എന്നക്യാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.. ഈ രോഗപ്രതിരോധത്തിനായി നമ്മുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ . Social distance(സാമൂഹിക അകലം )പാലിക്കുക, അനാവശ്യ യാത്ര ഒഴിവാക്കുക, പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക,. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇവയൊക്കെ പാലിച്ചു മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം