ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പ്രകൃതി നീറുന്ന മനസ്സിനുടമയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നീറുന്ന മനസ്സിനുടമയാം അമ്മ      

നന്മനിറയുമീ മാതാവിൻ കൈകളിലല്ലോ
ജീവാത്മാവിൻ നിറകുടമാം ജീവവായു
തരുന്നുവല്ലോ ദൈനംദിനവും
സമ്പദ് സമൃദ്ധിയിൻ കൈയ്യൊപ്പ്
ജാതി, മതമെന്ന വിഭജനം കൂടാ -
തെന്നും പോറ്റുന്നു മണ്ണിൻ മക്കളെ
സൃഷ്ടി ജാലകങ്ങളെ നിൻ മേനിയിലണിഞ്ഞു
സൃഷ്ടിക്കുന്നുവല്ലോ സ്ത്രീരൂപം
മക്കളാലുപേക്ഷിച്ചൊരമ്മയെ പോലെ
കഴിയുന്നുവല്ലോ നീയാം മനോഹരി
മാനവരാൽ വെട്ടിനശിപ്പിക്കപ്പെട്ടിട്ടും
അമ്മയായ് ക്ഷമിക്കുന്നുവല്ലോ നീ
അറിവായ്‌ ചെയ്യുന്ന മാനവർതൻ ക്രൂരത
സുന്ദരികളിൽ അതിസുന്ദരിയാം ജനനീ
മറന്നിടല്ലേ മണ്ണിൻ മക്കളെ.

അനി ജി ജസ്റ്റിൻ
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ