ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/ദുരിതം തന്ന കോറോണയ്ക്

ദുരിതം തന്ന കോറോണയ്ക്

Covid 19 ക്ഷണിക്കാതെ വന്ന അതിഥി യാണ്. ഇതു കാരണം ലോകമെമ്പാടുമൂള്ള ജനങ്ങൾ കഷ്ടതകളും , ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം ഓരോ മണിക്കൂറിലും 1000കണക്കിനു മനുഷ്യരുടെ ജീവൻ എടുത്തു കൊണ്ടിരിക്കുകയാണ്ജനങ്ങൾമരണത്തിനുഅടിമപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീമായ അമേരിക്ക പോലും ഈവിപത്തിന് ഇരയായി. കുട്ടികൾക്ക്കിട്ടുന്ന അവധിക്കാലം വരെ ഇതു കാരണം നഷ്ടമായിപ്പോയി. പരീക്ഷകൾ ഒക്കെ ഇതു കാരണം മാറ്റി വയ്ക്കേണ്ടി വന്നു. അതുപ്പോലെ തന്നെ കുട്ടികളുടെ മുന്നോട്ടു ള്ള പഠനത്തിനും ഇതൊരു തടസ്സമായീ,അതൊരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇതു ലോകത്തിൽ വലിയൊരു നഷ്ടമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. Covid 19 എന്നുള്ള പേരൊക്കെ കൊള്ളാം, പക്ഷേ ഇത് വന്നതോടുകൂടി നമുക്ക് ആണ് നഷ്ടങ്ങളൊക്കെ വന്നത്.ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ പോലും സാധിക്കുന്നില്ല, പുറത്തിറങ്ങാൻ സാധിക്കുന്നില്ല, ജനങ്ങൾക്ക് പള്ളികളിലും ,ക്ഷേത്രങ്ങളിലും, ചർച്ചുകളിലും ഒന്നും പോകാൻ പോലും കഴിയുന്നില്ല. പോലീസുക്കാരും , ഡോക്ടർമാരും സ്വന്തം ജീവൻ കളഞ്ഞുകോണ്ട് സുരക്ഷിതത്വത്തിനു വേണ്ടി കാവൽ നിൽക്കുന്നു. അതുകൊണ്ട് തന്നെ നമുക്കും ഇവരോടൊപ്പം ചേർന്നുനിന്ന് ഈ വൈറസ്സിനെതിരെ പൊരാടാം.ഇതു കാരണം ഉണ്ടായ വിഷമങ്ങളും,ദുരിതങ്ങളും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇത് പോകുന്നതിലൂടെ ഈ ജനങ്ങൾക്കുണ്ടായ നഷ്ടങ്ങളും, സന്തോഷങ്ങളും തിരികെ ലഭിക്കട്ടെ.ഈ മഹാമാരിയിൽ നിന്നും മുക്തി ലഭിക്കട്ടെ, വേഗം മുക്തി ലഭിക്കും എന്ന പ്രതീക്ഷയിൽ.......നാം ഓരോ ദിവസവും പേടിയോടെയും,സുരക്ഷ ഉറപ്പു വരുത്തിയും മുന്നോട്ടു പോകുന്നു...ഇതിനെ നാം അതിജീവിക്കും എന്നുള്ള ഉറച്ച വിശ്വാസം ,അതാണ് നമ്മെ അതിജീവിപ്പി ക്കുന്നത്....നമുക്ക് ഒരുമയോടെനിന്ന് ഈ കൊറോണയെ അട്ടിയൊടിക്കാം.ഇതാണ് നമ്മുടെ ഉറച്ച തീരുമാനവും , ലക്ഷ്യവും.നമ്മുടെ കൈകളും,ശരീരവും വൃത്തിയായി സൂക്ഷിക്കുക,എന്നാൽ നമ്മെ ഒന്നിനും നശിപ്പിക്കാൻ കഴിയില്ല.Covid 19 നമ്മൾ അതിജീവിക്കും.

ഷാഹിന എസ്
10 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം