ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഡിജിറ്റൾ പൂക്കളം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

പ്രവേശനോൽസവം 2025

വിദ്യാജ്യോതി തെളിയിക്കൽ
വിദ്യാജ്യോതി തെളിയിക്കൽ



2025 ജൂൺ രണ്ടിന് പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം നടന്നു. ലളിതമെങ്കിലും ഊഷ്മളമായിരുന്നു ചടങ്ങ്. സ്കൂൾ മാനേജർ ശ്രീ കെ ആർ രാമചന്ദ്രൻ നായർ, നായർ സമാജം സ്കൂൾസ് പ്രസിഡൻറ് ശ്രീ കെ ജി വിശ്വനാഥൻ നായർ, പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ, പുതിയതായി കലാലയത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് വിദ്യാജ്യോതി തെളിയിച്ചു. ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് നയിച്ചു.


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിയുടെ എല്ലാ വിഭാഗങ്ങളിലും ഊർജ്ജസ്വലമായി പ്രവർത്തിച്ചു. കുട്ടികളെ സ്വാഗതം ചെയ്യുന്നതു മുതൽ ഡോക്യുമെന്റേഷൻ, മധുരവിതരണം, ക്ലാസിലേക്ക് നയിക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്നു. കൂടാതെ 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ചെറിയ ഒരു ക്വിസ് മത്സരം ക്ലാസുകളിൽ ചെന്ന് നടത്തുകയും കുഞ്ഞു കൂട്ടുകാർക്ക് ഒരു ലഘു സമ്മാനം നൽകുകയും ചെയ്തു. കൂടാതെ വന്നു കൂടിയ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ പരിചയപ്പെടുത്തി. കൈറ്റ് മാസ്റ്റർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഐടി വിഷയങ്ങളോട് കുട്ടികൾക്കുള്ള പ്രതിപത്തി മനസ്സിലാക്കുവാൻ ഈ പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ഇതിന് തുടർച്ച ഉണ്ടാകും എന്ന് കൂട്ടിച്ചേർത്തത് കുട്ടികളിൽ ആവേശം പകർന്നതായും ശ്രദ്ധിക്കാൻ സാധിച്ചു.

ലോക പരിസ്ഥിതി ദിനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. തണൽ 'എന്ന പേരിൽ ഒരു ഹരിത പത്രം പ്രഥമ അധ്യാപിക ശ്രീമതി സുജ എ ആർ പ്രസിദ്ധീകരിച്ചു.

പരിസ്ഥിതി ദിനം പത്രിക
പരിസ്ഥിതി ദിനം പത്രിക

റോബോട്ടിക് ഷോ

ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിൻറെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിദ്യാലയങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാവുക്കര കരയോഗം യുപി സ്കൂളിൽ റോബോട്ടിക് ഷോ 2025 ജൂൺ 20ന് നടന്നു. കുട്ടികളുടെ ഉത്സാഹവും അധ്യാപകരുടെ പ്രോത്സാഹനവും യൂണിറ്റിന് കൂടുതൽ ഉത്തേജനം നൽകി. കൂൾ എച്ച്എം ശ്രീമതി സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2024 26 ബാച്ചിലെ വിദ്യാർത്ഥികൾ റോബോ പ്രോജക്ടുകൾ അവതരിപ്പിച്ചു. കൃത്യമായ വിശദീകരണവും കുട്ടികൾ നൽകുകയുണ്ടായി കൂടാതെ കുട്ടികൾക്കായി ഒരു പ്രശ്നോത്തരി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. സ്കൂൾ കൈറ്റ് മെൻ്റേഴ്‌സ് പരിപാടിക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ലഹരി വിരുദ്ധ ക്യാമ്പയിൻ-25

2025 ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പഠന പദ്ധതിയുടെ ഭാഗമായുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

പ്രോഗ്രാമിങ്, അനിമേഷൻ, റോബോട്ടിക്സ്, കേഡൻലൈവ് എന്നീ സോഫ്റ്റ്‌വെയറുകൾ ആണ് കുട്ടികൾ ഉപയോഗിച്ചത്. ഉത്പന്നങ്ങൾ പ്രഥമ അധ്യാപിക സുജ എ ആർ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.

സ്കൂൾ കലോത്സവം 2025

സ്കൂൾ കലോത്സവം 2025 പൂർവാധികം ഭംഗിയായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പ്രഥമ അധ്യാപിക സുജ എ ആർ പരിപാടി ഉദ്ഘാടനം ചെയ്തു നൃത്ത ഗീത വാദ്യ മേളങ്ങളുടെ സമ്മേളനമായിരുന്നു കലോത്സവം.

ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളിൽ 2025 ഡിസംബർ 29, 30 തീയതികളിൽ നടന്നു. ക്യാമ്പിന് ആതിഥ്യമരുളാൻ യൂണിറ്റിലെ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. യൂണിറ്റിന് യൂണിറ്റിന്റെ സ്നേഹോപഹാരം ക്യാമ്പിലെ പങ്കാളികൾക്ക് നൽകി.

സർവ്വം AI മയം

രക്ഷിതാക്കൾക്കായുള്ള എ ഐ പരിശീലനം ഒമ്പതാം ക്ലാസ് എൽകെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. രണ്ട് സെഷനുകളിലായി 50 ഓളം രക്ഷിതാക്കൾ പങ്കുചേർന്നു. കുട്ടികൾ ഭംഗിയായി വിഷയം കൈകാര്യം ചെയ്തതായി എല്ലാ രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചത്. 2026 ഫെബ്രുവരി 19 , 20 തീയതികളിലാണ് പരിശീലനം നടന്നത്.


കൺവൊക്കേഷൻ 2026

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി.


എ ഐ ട്രെയിനിങ് ഫേസ് 2

പത്താം ക്ലാസ് എൽ കെ വിദ്യാർഥികളുടെ മാതാ പിതാക്കൾക്കുള്ള എ ഐ പരിശീലനം 2026 ഏപ്രിൽ 29 ന് രാവിലെ 11 മണി മുതൽ നടത്തി. മുൻ പരിശീലന പരിപാടി പോലെ ഈ പരിപാടിയും വിജയകരമായി.

സ്കൂൾ ക്യാമ്പ് ഫേസ് വൺ

2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2026 മെയ് 20ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി.