ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ഒരു തുള്ളിവെള്ളമില്ലാത്ത കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തുള്ളിവെള്ളമില്ലാത്ത കാലം


അരുമയാം മക്കളെകാത്തിരിപ്പൂ
അമ്മയാം ഭൂമിയെ മാറോടു ചേർക്കുവാൻ
അരുമയാം മക്കൾക്ക് നേരമില്ല
 മരം ഇല്ല മഴ ഇല്ല പുഴയും ഇല്ല
 മായം കലർന്ന ഒരു ഭൂമി മാത്രം
അമ്മയാം ഭൂമിക്ക് കാവലായ്നിൽക്കേണ്ട
 മക്കൾ ഇതെല്ലാം ഇതെവിടെ പോയി
 മരുഭൂമിയായി മലനാട് ഇതിപ്പോൾ
വൻമല കളായി ഉയരുന്നു മാലിന്യങ്ങൾ
 വെള്ളം വിഷം വായു വിഷം
 സർവ്വം വിഷമമായി തീർന്നുപോയി
 ജീവന്റെ നന്മയെ വീണ്ടെടുക്കാനായി
 നമ്മളല്ലാതെ മറ്റാരുമില്ല ഓർക്കുക മർത്യാ നിൻ ജീവന്റെ ആധാരം
നമ്മുടെ മാതാവാം ഭൂമിമാത്രം
 ഈ നന്മ വിരിയുന്ന
ഭൂമി മാത്രം
 ഈ ഭൂമി മാത്രം
 

രജിൻ രാജ് വി എം
5 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത