എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


അമർത്തിടാം നമുക്കീ കൊറോണയെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
ചൈനയിൽ ജനിച്ച കൊറോണയെ
തുരത്തിടാം ഭൂമിയിൽ നിന്നും

ഒഴിവാക്കിടാം ഹസ്തദാനം
നമുക്കിനി ഒഴിവാക്കിടാം സ്നേഹ സന്ദർശനം
മുഖാവരണം ധരിച്ചിടാം
കൈകൾ കഴുകിടാം
കൊറോണയെ തുടച്ചുനീക്കാം.

അലസരാവേണ്ട നാം ദുഃഖിതരാവേണ്ട നാം
ആരോഗ്യ നിർദ്ദേശം പാലിച്ചിടാം
പരിഹാസരൂപേണ നടക്കുന്ന സോദരെ
നിങ്ങളിത് കേട്ട്കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ?

ശുചിത്വ ബോധത്തോടെ
ജാഗ്രതയോടെ മുന്നേറിടാം
ഈ മഹാമാരിയിൽ നിന്നും
ലോകത്തെ രക്ഷിക്കാം
ലോകനന്മയ്ക്കായി പ്രവർത്തിച്ചിടാം

 

സനാ ഫാത്തിമ
5 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത