ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


  • സയൻസ് ലാബ് ശാസ്ത്രപഠനത്തിൽ  സയൻസ്  ലാബിന്റെ പ്രാധാന്യം വളരെ  വലുതാണ്.
  • ഇത് പൂർണമായിക്കൊണ്ടുകൊണ്ട് തന്നെയാണ് സ്കൂളിലും  സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നത്.

. ശാസ്ത്രപഠനം   ഫലപ്രദമാക്കുന്നവിധം  സയൻസ് ലാബ്  പ്രയോജനപ്പെടുത്തുന്നുണ്ട്

. പരീക്ഷണനത്തിനാവശ്യമായ  രാസവസ്തുക്കൾ, മോഡലുകൾ, ചാർട്ടുകൾ, മൈക്രോസ്കോപ്പുകൾ, പരീക്ഷണ ഉപകരണങ്ങൾ, റഫറൻസ്  ഗ്രന്ഥങ്ങൾ  എന്നിവ യഥാക്രമം  അലമാരകളിൽ  കൃത്യമായി  ക്രമീകരിച്ചിട്ടുണ്ട്.

. ലാബിലെ ഉപകരണങ്ങളെ   പരിചയപ്പെടുത്തുകയും, അവ  കൃത്യതയോടെയും, സൂക്ഷ്മതയോടെയും  കൈകാര്യം  ചെയ്യുന്നതിനും  പരിശീലനം  നൽകുന്നു.

. സയൻസ്  ലാബുകളിൽ  പാലിക്കേണ്ട മര്യാദകൾ  എന്തൊക്കെയെന്നു പരിചയപ്പെടുത്തികൊടുക്കുന്നു.

. റഫറൻസ്  ഗ്രന്ഥങ്ങൾ  ഫലപ്രദമായ  രീതിയിൽ അറിവുനിർമാണപ്രക്രിയക്ക് പ്രയോജനപ്പെടുത്തുന്നു.

.പഠനനേട്ടങ്ങൾ , പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  നേടിയെടുക്കുന്നതിന്  ഓരോ കുട്ടിക്കും  അവസരം  നൽകുന്നു.

. ഇപ്രകാരം  സയൻസ്  പഠനത്തിൽ  കുട്ടികളുടെ പഠനനിലവാരം  മെച്ചപ്പെടുത്താൻ സയൻസ്  ലാബിന്റെ  പ്രവർത്തനങ്ങളിലൂടെ   കഴിയുന്നുണ്ട്.