എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഔഷധസസ്യ ഉദ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഔഷധസസ്യ ഉദ്യാനം
ഔഷധ സസ്യങ്ങളുടെ അത്ഭുതസിദ്ധിയേക്കുറിച്ച് അതിപുരാതന കാലം മുതൽ തന്നെ ഭാരതീയർ മനസ്സിലാക്കിയിരുന്നു.ഋഗ്വേദത്തിലും അഥർവ്വവേദത്തിലും പരാമർശിക്കപ്പെട്ടിരുന്നു.രണ്ടായിരത്തിൽപ്പരം ഔഷധ സസ്യങ്ങൾ ഇതിനുള്ള തെളുവുകളാണ്.നമ്മുടെ അതിസമ്പന്നമായ ഔഷധ സസ്യ സമ്പത്ത് നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും വരും തലമുറക്ക് ബോധവൽക്കരിക്കുന്നതിനും വേണ്ടി സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹകരണത്തോടെ കായംകുളം ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പാക്കുന്നു ഒരു കേരള സർക്കാർ പദ്ധതിയാണ് സ്കൂൾ ഔഷധസസ്യ ഉദ്യാനം.ആലപ്പുഴ ജില്ലായിൽ അൻപതു സ്കൂളുകളിൽആണ് പദ്ധതി നടപ്പാക്കുന്നത്.
അമ്പതിൽപരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പദ്ധതി എൻ ആർ പി എം എച്ച് എസ് എസ് ൽ നടപ്പാക്കുന്നത് ജൂനിയർ റെഡ് ക്രോസ്സും ദേശീയ ഹരിത സേനയും ചേർന്നാണ്. നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കണ്ടിരുന്നതും ആയുർവേദത്തിൽ ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നതുമാണ് ഈ ഔഷധസസ്യങ്ങൾ. ഇതിന്റ മലയാളം ഇംഗ്ലീഷ് നാമം, കുടുംബം, ശാസ്ത്രനാമം, ഉപയോഗം ഇവ രേഖപ്പെടുത്തിയ ബോർഡുകൾ വിദ്യാർഥികൾക്ക് കൂടുതൽ അറിവ് ലഭിക്കാൻ ഉപകരിക്കും.