ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അട്ടകുളങ്ങര കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻപിള്ള ശാസ്ത്രികൾ (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.

സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന   മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.