ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പ്രകാശമാകുന്ന ലോകത്തിൽ കരിനിഴലായി കൊറോണ
പ്രകാശമാകുന്ന ലോകത്തിൽ കരിനിഴലായി കൊറോണ
മാനവ ഹൃദയങ്ങളിൽ അപ്രതീക്ഷിതമായി ഭീതിയുടെ നിഴൽ കൊണ്ട് വരിഞ്ഞു മുറുക്കിയ കൊറോണ എന്ന വൈറസ് ലോകമാകമാനം ഇന്ന് കരിനിഴലായി പതിഞ്ഞിരിക്കുന്നു. ചെറിയ ചില അസുഖ ലക്ഷണങ്ങൾ ആയി തുടങ്ങി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വൈറസ് ബാധയാണ് ഇത്. എതാനം മണിക്കൂറുകൾക്കുള്ളിൽ ഭീതിയുടെ നിഴൽ പരത്തി മനുഷ്യനിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ് ഈ വൈറസ്. ലക്ഷക്കണക്കിന് രോഗികളാൽ ഇന്ന് ലോകം നിറഞ്ഞിരിക്കുകയാണ്. അവരിൽ ഒരു ഭാഗം മനുഷ്യർ മരണം വരിക്കുകയും ചെയ്തു. കൊറോണ എന്ന ഭീകരൻ ലോകമാകുന്ന പ്രകാശത്തെ ഊതി കെടുത്തുന്ന ഒരു കൊടുങ്കാറ്റയി മാറിയിരിക്കുന്നു. ഇതിനെതിരെ നാം ഓരോ മനുഷ്യരും പൊരുതുകയാണ്. പ്രതിരോധ മുൻകരുതലുകൾ എടുക്കുന്നതിലൂടെ ജീവിതത്തിൽ ഓരോരുത്തരും അതിജീവന മാർഗ്ഗം തേടുകയാണ്. മനുഷ്യനാകുന്ന നാം തീക്കനലാകുന്ന ഇരു കവാടത്തിനുള്ളിൽ എന്ന പോലെയാണ് ഇന്ന് ഓരോ നിമിഷവും സുരക്ഷിതമായി സൂക്ഷ്മതയോടുകൂടി ജീവിക്കുന്നത്. മനുഷ്യരായ നാം ഈ വൈറസിനെ മറികടന്ന് വിജയത്തിലേക്ക് കുതിച്ചുയരുക തന്നെ ചെയ്യും. ഓരോരുത്തരും വീടിനുള്ളിൽ ഇരുന്നുകൊണ്ട് മുൻകരുതലുകൾ എടുക്കുകയാണ്. എന്നാൽ കോവിഡ് 19 ഭീതിയുടെയും മനസ്സമാധാനത്തിന്റെയും അതിരുകൾ ലംഖിക്കുന്നുവെങ്കിലും ഒരുപാടു അറിവുകളും, ജീവിതത്തിൽ ഇങ്ങനെയും ജീവിക്കാമെന്ന പാഠവും നമുക്ക് പകർന്നു തന്നു. കൊറോണ വന്നതോട് കൂടി മധ്യ നിരോധനം നടപ്പിലാക്കി. ഒരുപാടു കുടുംബങ്ങളിലെ സ്ത്രീകൾക്ക് ആശ്വാസം പകരുകയും ഓരോ മദ്യപാനികളായ പുരുഷന്മാരെയും അതിൽ നിന്ന് മുക്തമാക്കാൻ സാധിക്കുന്നു. വിവാഹം ലളിതമായി നടത്താമെന്നും കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് കൊടുക്കാതെ വീട്ടിലെ ഭക്ഷണം നൽകി ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുമെന്നു തിരക്കുള്ള ജീവിതം നയിക്കുന്ന രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഭൂമിയിലെ മലിനീകരണം മുഴുവനായി തുടച്ചു നീക്കി ശുദ്ധവായു മാത്രം എങ്ങും നിറഞ്ഞു തുടങ്ങി. ഇങ്ങനെ ഒത്തിരി നല്ല കാര്യങ്ങളും ഈ കൊറോണ വൈറസ് കാരണം നടപ്പിലായി എന്നത് കൊണ്ട് ആ വൈറസ് ക്രൂരനല്ലതാകുന്നില്ല. ഓരോ അസുഖം പടർന്ന മനുഷ്യ ജീവിതങ്ങളെ സംരക്ഷിച്ചു സുഖമാക്കി അവരെ രോഗവിമുക്തരാക്കി മാറ്റാൻ അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർമാർ നഴ്സ്മാർ പോലിസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ നാം കണ്ടില്ലെന്നു നടിക്കരുത്. അവരുടെ കുടുംബത്തെപോലും മാറ്റി നിർത്തി പൊതുജനങ്ങൾക്ക് വേണ്ടി സേവനമർപ്പിക്കുന്ന അവർ ഓരോരുത്തരും ദൈവങ്ങളാണ്. സുഹൃത്തുക്കളെ നിങ്ങൾ കേട്ടിട്ടില്ലേ ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന് . നമുക്ക് ഒരുമിച്ചു ചേർന്ന് പ്രതിരോധ ചങ്ങല ഒരുക്കി കൊറോണ എന്ന ഭീകരനെ പതിയെ ഈ ലോകത്തു നിന്നും തുടച്ചു മാറ്റാം . പ്രളയം, നിപ്പ, ഓഖി തുടങ്ങിയ ഭീകരന്മാരെ ഒരുമിച്ചു നിന്ന് കൊണ്ട് ഇല്ലാതാക്കിയ നമുക്ക് കൊറോണ എന്ന ഇരുട്ടാകുന്ന ഭീകരനെ പ്രകാശത്തിന്റെ രശ്മികൾ കൊണ്ട് ഉന്മൂലനം ചെയ്യാം. ഒരുമിച്ചു നിന്ന് കൊണ്ട് നമുക്ക് ഓരോരുത്തർക്കും ഈ വൈറസിനെ തുരത്താം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം