ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ സ്വപ്നം

ചിറകൊടിഞ്ഞ സ്വപ്നം

അരുൺ ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. ജനിച്ചതുമുതൽഅവൻ ആരോടും അത്ര മിണ്ടുന്നവനായിരുന്നില്ല. അവൻ ഒരേ ഒരു കൂട്ടുകാരിയേ ഉണ്ടായിരുന്നുള്ളൂ ക്ലാര. അവൾ അവനെ അറിയാൻ ശ്രമിച്ചു. എല്ലാവരും അവൻ മിണ്ടാത്തവനാണെന്നു പറഞ്ഞപ്പോൾ അവൾ അവനെ മിണ്ടിക്കുന്നതിനായി പരിശ്രമിച്ചു. അരുണിനൊരാഗ്രഹമുണ്ടായിരുന്ന ആകാശത്തിലൂടെ പറന്നുയരുന്ന വിമാനം ഉണ്ടാക്കണം. ഒരു ചെറിയ വിമാനം. ചെറുപ്പം മുതലേ അവൻ ശാസ്ത്ര രംഗത്ത് വളരെ മിടുക്കനായിരുന്നു. അവനെ ഏറ്റവുമധികം പ്രാേത്സാഹിപ്പിച്ചിരുന്നത് അവന്റെ അമ്മയായിരുന്നു. എന്നാൽ അവന്റെ എട്ടാം വയസ്സിൽ അമ്മ അവനോട് വിട പറഞ്ഞു. അതവനൊരു തീരാസങ്കടം സമ്മാനിച്ചു. പിന്നെ അവനുണ്ടായിരുന്നത് കൂട്ടുകാരി ക്ലാര മാത്രമായിരുന്നു. അവൾ അവനെ ഏറെ പ്രോത്സാഹിപ്പിച്ചു. അച്ഛൻ മുഴുകുടിയനായിരുന്നു. അച്ഛന് അവനെ ഇഷ്ടമില്ലായിരുന്നു. അവൻ വിമാനത്തെക്കുറിച്ച് പഠിക്കാനാഗഹിച്ചു. എന്നാൽ അതിനുളള സാഹചര്യമോ പണമോ അവനില്ലായിരുന്നു. അച്ഛന്റെ കഠിനപീഠനം സഹിക്കവയ്യാതെ അവൻ വീടുവിട്ടിറങ്ങി. ബാഗ്ലൂരിൽ എത്തി. അവിടെ അവന് പുതിയ കൂട്ടുകെട്ടുകൾ ലഭിച്ചു. അവൻ അവിടെ വീട്ടുജോലി ചെയ്തു. പല വീടുകളിലും കയറിയിറങ്ങി. അവൻ സ്ഥിരമായി ഒരു വീട്ടിൽ ജോലി ചെയ്യാറുണ്ടായിരുന്നു. ഡേവിഡ് എന്ന അറിയപ്പെട്ട ശാസ്ത്രജ്ഞന്റെ വീട്ടിൽ. അദ്ദേഹം ഒരു വാനശാസ്ത്രജ്ഞൻ കൂടിയായിരുന്നു.

അവൻ ഒരു ദിവസം ജോലി ചെയ്യുന്ന സമയത്ത് ആ വീട്ടിൽ നിന്ന് അവന് വിമാനത്തെക്കുറിച്ചുളള കുറെ വിവരങ്ങൾ അടങ്ങിയ ഫയൽ ലഭിച്ചു. അവനു മനസ്സിലായി അദ്ദേഹത്തോടൊപ്പം നിന്നാൽ തന്റെ സ്വപ്നത്തിലെത്തിച്ചേരാമെന്ന്. അവൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ഒരു വിമാനം തകർന്നതിന്റെ സങ്കടത്തിലായിരുന്നു. എന്നാൽ അവന്റെ താത്പര്യം കണ്ട് അദ്ദേഹം ഒരു പുതിയ വിമാന നിർമ്മാണത്തിലേർപ്പട്ടു. അവിടെ അവന് വിമാന നിർമ്മാണത്തിൽ പങ്കാളിയാക്കി. അവൻ വിമാനത്തെക്കുറിച്ച് ഏകദേശം ധാരണയായി. വിമാനം ഉണ്ടാക്കാൻ അവൻ തീരുമാനിച്ചു. അവൻ ബാഗ്ലൂരിൽ നിന്നുടനെ നാട്ടിലെത്തി. വിമാന നിർമാണത്തിനാവശ്യമായ സാമഗ്രികൾ അവൻ കണ്ടെത്താൻ ആരംഭിച്ചു. ഇതറിഞ്ഞ ക്ലാര അവനെ സഹായിക്കാൻ തുടങ്ങി. അവൾ മുഖേന അവർക്ക് പല സാധനങ്ങളും ലഭിക്കാൻ തുടങ്ങി. ക്ലാരയും അവനും അവരുടെ സ്വപ്നങ്ങളെ ആകാശത്തിലേക്കു പറത്താൻ തയ്യാറാകുന്നു. അവൻ ഒരു മലയുടെ മുകളിൽ വച്ചു. എല്ലാവരോടും തന്റെ വിമാനം നാളെ ഉയർത്തുമെന്ന് പറഞ്ഞു നടന്നു. അവർ എല്ലാം തയ്യാറാക്കി. അന്നു രാത്രി അവന് സന്തോഷത്തിന്റെ രാത്രിയായിരുന്നു. അത്രയും സന്തോഷം അവനിതുവരെ ഉണ്ടായിട്ടില്ല. അവൻ തന്റെ വിമാനം ആകാശത്ത് പറന്നുയരുന്നതും കിനാവ് കണ്ട് ഉറങ്ങി. ആ കിനാവിൽ ലോകം മുഴുവൻ അവനെ അഭിനന്ദിക്കുകയായിരുന്നു. അവൻ ഉറങ്ങി സംത്യപ്തിയോടെ. പക്ഷേ വിധി മറിച്ചായിരുന്നു. അന്ന് രാത്രി മേഘങ്ങൾ കഠിനമായി വർഷിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടി. അവൻ വിമാനം വച്ചിരുന്ന മലയും പൊട്ടി. അതോടൊപ്പം അവന്റെ സ്വപ്നവും പൊട്ടി തകർന്നു.

ഫർഹാന സാദിഖ്
VIII A ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ