ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നിരാശ

Schoolwiki സംരംഭത്തിൽ നിന്ന്
നിരാശ


കൊതിയോടെ ഞങ്ങൾ കാത്തിരുന്ന
വാർഷികമില്ലാതെ, പരീക്ഷയില്ലാതെ
മാർച്ചാദ്യമെൻ വിദ്യാലയമടച്ചു
എത്രയോ പകലുകൾ ഞങ്ങൾ നടത്തിയ
നൃത്തചുവടുകൾ വിഫലമായി
വിദ്യാലയത്തിൻ പടിയിറങ്ങീടുന്ന
ചേട്ടനും ചേച്ചിക്കും മംഗളം നേരാതെ
എന്തേയെൻ വിദ്യാലയമടച്ചു?
ടീച്ചർ പറഞ്ഞു കൊറോണയെന്ന
കുഞ്ഞു വൈറസ് നാട്ടിലെത്തി
അതിൻ പിടിയിൽനിന്നും
മുക്തി നേടാൻ
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം
കൈകൾ നന്നായി കഴുകിടേണം
തമ്മിൽ അകലം പാലിച്ചിടേണം
അതിനായിട്ടല്ലോ സ്കൂളടച്ചു
സങ്കടമുള്ളിൽ നിറയുമീ വേളയിൽ
കാത്തിരിക്കട്ടെ ഞാൻ വാർഷികാഘോഷവും
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി !
 

കൃഷ്ണ.റ്റി.എൽ
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത