സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/1/18/44013_ff.jpg/300px-44013_ff.jpg)
![](/images/thumb/9/92/44013_tg.jpg/300px-44013_tg.jpg)
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക് ആണ്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.
PTA
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എക്കാലവും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃ സംഘടന. 2018 -19 കാലഘട്ടങ്ങളിൽ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപക -രക്ഷാകർതൃ- ഭാരവാഹികൾ ചേർന്ന് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും ഫാനുകൾ സ്ഥാപിക്കുകയും സ്കൂൾ ഗേറ്റ് മുതൽ ഗ്രൗണ്ട് വരെ ടാർ ചെയ്യുകയും ചെയ്തു. സ്കൂളിൽ ഒരുക്കിയ ഫുഡ് ഫെസ്റ്റിനോട് ചേർന്ന് സഹകരിച്ച് നല്ലൊരു തുക സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കുന്നതിനും അവർക്ക് സാധിച്ചു. കൂടാതെ സ്കൂൾ ഓഫീസിനുമുന്നിൽ സന്ദർശകർക്കായി പിടിഎ യുടെ നേതൃത്വത്തിൽ വിസിറ്റേഴ്സ് ലോഞ്ച് ക്രമീകരിച്ചു. 2019 മുതൽ 21 വരെയുള്ള കാലഘട്ടങ്ങളിലും ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ അന്തരീക്ഷത്തിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് 100 രൂപ ചലഞ്ചിലൂടെ കുട്ടികൾക്ക് ഫോൺ വാങ്ങുന്നതിനായി തുകകൾ ശേഖരിക്കുകയും പി ടി എ യുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾക്ക് ഫോൺ നൽകുകയും ചെയ്തു. അതിനുശേഷം പി ടി എ പ്രസിഡണ്ടായി കടന്നുവന്ന ശ്രീ ജോണി സാറിന്റെ യും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ, കോവിഡ് മൂലം അവധി ദിവസങ്ങൾ പിന്നിട്ട സ്കൂൾ പരിസരം പി ടി എ യുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും അഴുക്കുചാൽ പുനർനിർമ്മിക്കുകയും കുട്ടികൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുകയും ചെയ്തു.