സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

      1904-ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം 1979 - ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. നിലവിൽ 8മുതൽ 10 വരെ ക്ലാസുകളിലായി 242 കുട്ടികളാണ് പഠിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ 10     വർഷമായി എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാനായി എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്.

സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയിൽ പുതുതായി അനുവദിച്ച 2 റ്റിങ്കറിങ്ങ് ലാബുകളുടെ പദ്ധതി വിശദീകരിക്കുന്നതിനും , ലാബ് നിർമ്മാണം നടപ്പാക്കുന്നത് സംബന്ധിച്ച് നമ്മുടെ ലാബിന്റെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുമായി  സമഗ്ര ശിക്ഷാ കേരളം എറണാകുളം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ നമ്മുടെ റ്റിങ്കറിങ്ങ് ലാബിൽ വച്ച് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.

SSK എറണാകുളം ജില്ലാ പ്രൊജക്റ്റ് ഡയറക്റ്റർ ശ്രീമതി. ഉഷാ മാനാട്ട്, പ്രോഗ്രാം ഓഫീസർ ശ്രീമതി. സോളി തുടങ്ങിയവർ പങ്കെടുത്തു.

കടയിരുപ്പ് സ്കൂളിൽ നിന്നും ഇടപ്പള്ളി സ്കൂളിൽ നിന്നുമുളള സ്കൂൾ കമ്മിറ്റി അംഗങ്ങൾക്കും അവരുടെ BRC പ്രതിനിധികൾക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.

നമ്മുടെ സ്കൂളിലെ സയൻസ് അദ്ധ്യാപകരും സന്നിഹിതരായിരുന്നു.