അമ്മേ നിൻ മാറിൽ ഒഴുകും
ഉറവയും നിറഞ്ഞ പച്ചപ്പും
പൂത്തുലഞ്ഞ മരങ്ങളും
കലപില കൂട്ടും കുഞ്ഞിക്കുരുവികളും
പക്ഷിലതാതികൾ തൻ പാട്ടുകൾ കേൾക്കാനും
മയിൽ നൃത്തം കാണാനും
നദികൾ തൻ കളകളാരവം കേൾക്കാനും
കാതോർത്തങ്ങനെ നിൽപ്പാണ്
മഴയിൽ തൊടിയിലെ വെള്ളത്തിൽ ചാടാനും
വാഴത്തോപ്പിൽ അണ്ണാറക്കണ്ണനും ആയി കളിക്കാനും
മാവിൻചുവട്ടിൽ തണലിൽ ഇരുന്ന്
ചോറും കറിയും വെച്ച് കളിപ്പാനും
എന്തൊരു രസമാണ്!
ഈ നയന മനോഹര കാഴ്ചകൾ എല്ലാം
മനസിനെന്തൊരാനന്ദം
'പ്രകൃതിയെ പ്രകൃതിയായി നിലനിർത്തുന്നത്
നന്മ നിറഞ്ഞ മനസ്സാണ്'.