സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സെൻറ് ആൻറണീസ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഊർജിതമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് സാമൂഹ്യശാസ്ത്ര വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സ്കൂളിലെയും, ഉപജില്ല, ജില്ലാ സാമൂഹ്യ ശാസ്ത്ര മേളകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ മെറ്റിൽഡ ടീച്ചറിൻ്റെയും, അധ്യാപകരായ ഡെറിൻ സാറിൻ്റെയും, പ്രിൻസി ടീച്ചറുടെയും, മേരി ദാസ് ടീച്ചറുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വിദ്യാർത്ഥി തല നേതൃത്വം നൽകുന്നത് ഏഴാം ക്ലാസ് വിദ്യാർഥിയായ ആൻവിയ മേരി ആണ്.LP UP തലത്തിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രീതിയിൽ പ്രവർത്തനങ്ങളും, അതോടൊപ്പം ദിനാചരണങ്ങളും നടത്തിപ്പോരുന്നു.

