ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ഭൂമി മരിച്ചുപോയോ ?

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി മരിച്ചുപോയോ ?

പ്രകൃതിയാകുന്ന അമ്മ നൽകുംവരദാനം
ചിരിതൂകി നിൽക്കും ഉഷസ്സും സന്തോഷം പകരും രാവും
എൻ മിഴികൾക്കു കുളിർമയും മനസ്സിന് ആനന്ദവും
 ഉന്മാദത്തോടെ ഒഴുകും തോടും തെളിനീരിൽ ഉല്ലാസത്തോടെ എത്തുന്ന മത്സ്യങ്ങളും
വയൽവരമ്പിലൂടെ ഞാൻ നടക്കവേ കിളികൾ തൻ സ്വരങ്ങൾ .
 ഇളംതെന്നലിൽ ചാഞ്ചാടും കതിർമണികൾ.
എല്ലാം അമ്മയുടെതായിരുന്നു
എവിടെനിന്നോ എത്തിയ കുളിർതെന്നൽ എന്നെ ആശ്ലേഷിപ്പു
എൻ കണ്ണിൽ നിറഞ്ഞുനിൽക്കും പച്ചപ്പും.
 ഓരോ സസ്യങ്ങൾക്കും ജീവനേകും തെന്നലും എല്ലാം അമ്മനൽകുന്നതല്ലേ.
അമ്മയ്ക്കു ചാരുതയേകാൻ വർണ്ണങ്ങൾ ചാലിച്ചു നിൽക്കും പുഷ്പങ്ങൾ
ഉഷസ്സിൻ വരവറിയിക്കും പക്ഷികൾ തൻ മധുരഗാനം
 രാവിൻ വരവറിയിക്കും പക്ഷികൾ തേൻ നെടുവീർപ്പും
ഞാൻ അമ്മയിലേക്ക് പിച്ചവെച്ചപ്പോൾ അവൾ ഇതൊക്കെയും എന്നെ അറിയിച്ചു
ഇന്നു ഞാൻ അതെല്ലാം തേടുന്നു
ഇതെല്ലാം സ്വപ്നം ആയിപോയി എന്നു തോന്നുന്നെനിക്ക്
അവൾ തൻ തേങ്ങലിൽ ചോദിക്കുന്നു മനുജാ എന്തിന്.....
ഇന്നു ഞാൻ കാൽവെപ്പൂ
മരിച്ച ഭൂമിയുടെ മാറിൻ മുകളിൽ

സ്നേഹ.എസ്.എസ്
9C ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത