ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ
പ്രതിരോധിക്കാം ഈ മഹാമാരിയെ , പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി
കാലമേ......... നിന്റെ പ്രതികാരം എത്ര മനോഹരം ജാതിയുടെയും, മതത്തിൻറെയും, വർണത്തിന്റെയും, വർഗ്ഗത്തിന്റെയും വിഷവിത്തുകൾ ഓരോ മനുഷ്യനിലും മുളപൊട്ടിയപ്പോൾ പതിനായിരങ്ങളുടെ ചോര ഭൂമിയിലേക്ക് പതിച്ചു. അശുദ്ധയായ ഭൂമി തന്റെ ശാന്തത കൈവെടിഞ്ഞ് രൗദ്ര ഭാവത്തിലേക്ക് ചേക്കേറി . സുനാമി ,പ്രളയം,വരൾച്ച ഉൾപ്പടെ ധാരാളം ദുരന്തങ്ങൾ നാം നേരിട്ടു .ഇപ്പോൾ ഇതാ ഒരു മഹാമാരിയും കൂടി......." താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ." എന്നല്ലാതെ എന്ത് പറയാൻ .ദുരന്തങ്ങൾ നമ്മെ പലതും പഠിപ്പിക്കുന്നു. എന്നാൽ പഠിച്ചതിനെല്ലാം അല്പായുസ് എന്നത് മറ്റൊരു സത്യം . കോവിഡ് -19 എന്ന ഈ മഹാവ്യാധിയാൽ ലോകത് ഇതുവരെ രണ്ടു ലക്ഷത്തിലധികംപേർ കൊല്ലപ്പെട്ടു .
ഒരു കൂട്ടം ജനങ്ങളെ പരിഭ്രാന്തർ ആക്കിയത് വ്യാജ വാർത്തകൾ ആണ് .ആകാശത്തുനിന്ന് കോറോണക്ക് എതിരെയുള്ള മരുന്ന് തളിക്കുമെന്ന വ്യാജപ്രചരണം ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പടരുന്ന വ്യാജവാർത്തകൾക്ക് ചെവികൊടുക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സർക്കാരിൻറെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ അനുസരിച്ച മാത്രം മുന്നോട്ട് പോവുക.ഏതൊരു വൈറസും ജീവനുള്ള കോശത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ അവർക്ക് പ്രവർത്തനശേഷി കൈവരികയുള്ളു.അതിനാൽ ആദ്യപടിയായി തങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുക.ശുചിത്വം ആണ് മറ്റൊരു പ്രധാന വസ്തുതഈ വ്യാധിയെ തുരത്താൻ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റയ്സിർ ഉപയോഗിച്ച് കൈകഴുകുക എന്നാൽ ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം ഇതൊരു കെമിക്കൽ ആണെന്നും അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഹാൻഡ് സാനിറ്റൈസറുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുക. കഴിയുന്നതും വീടിനു വെളിയിൽ ഇറങ്ങാതിരിക്കുക നിർബന്ധമായും മാസ്ക് ധരിക്കുക .കോവിഡിനെ തുരത്താൻ നമ്മെ കൊണ്ട് സാധിക്കും. വേണ്ടത് ആത്മവിശ്വാസത്തോടും, ശുചിത്വത്തോടും കൂടി വീടുകളിൽ ഇരിക്കുവാനുള്ള മനസ്സാണ്." എനിക്ക് അസുഖം വരാതിരിക്കുന്നതിനേക്കാൾ പ്രധാനം ഞാൻ കാരണം വേറെയൊരാൾക്ക് ഈ അസുഖം വരാതിരിക്കാനാണ്.
പനി ,തലവേദന, ശരീരവേദന, വിശപ്പില്ലായ്മ ,ശ്വാസതടസ്സം,ക്ഷീണം എന്നിവയാണ് പൊതുവെ ഈ അസുഖങ്ങളുടെ ലക്ഷണം .അതിനാൽത്തന്നെ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിർദ്ദേശം.പുതുക്കിയ മാർഗനിർദേശത്തിൽ പനീയല്ലാതെ മറ്റെന്ത് രോഗലക്ഷണങ്ങൾ കണ്ടാലും പരിശോധന നടത്തണം എന്നായി. രോഗസാധ്യത കൂടിയ ബി ,സി കാറ്റഗറിയിൽ പനിയും രോഗലക്ഷണമായി നിലനിർത്തിയിട്ടുണ്ട് .സാമൂഹിക അകലം പാലിക്കുക അത്യന്താപേഷിതമാണ് . സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സമയത് നാം സർക്കാരിനോടും ,ആരോഗ്യവകുപ്പിനോടും നമ്മുടെ സഹോദരങ്ങളോടും പൂർണ ആത്മാർത്ഥത കാണിക്കുക. നന്മയുള്ള ലോകത്തിന് നന്മയുള്ള വരും തലമുറയെ ആവശ്യമുണ്ട് .ഈ മഹാമാരിയുടെ മുന്നിൽ അതിനാൽ നാം മുട്ടുമടക്കിക്കൂട .
ബ്രേക്ക് ദ ചെയിനിൽ നമ്മുടെ കൈയൊപ്പുകൂടി ......സമൃദ്ധിയുടെ വിഷുക്കാലം ആഘോഷിച്ചില്ല;ഈ പുതുവർഷം കൊറോണയുടെ കാലമായി .ഇല്ല സുഹൃത്തേ അധികകാലം ഈ കൊറോണ നമ്മെ അടക്കി വാഴുകയില്ല ;അടുത്ത വിഷുക്കാലം നാം എപ്പോഴത്തെയും പോലെ തന്നെ ആഘോഷിക്കും. ഇന്നും ഈ അവസ്ഥയിലും ഇതിനെ നിസ്സാരമായി കാണുന്ന നിരവധി ആളുകൾ ഉണ്ട്.കുട്ടികൾക്ക് ഈ കൊറോണക്കാലം ഒരുപാട് കഷ്ടതകൾ സമ്മാനിക്കുന്നുണ്ട്.പരീക്ഷകൾക് വിനോദവം ,വിജ്ഞാനവും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കാൻ രക്ഷിതാക്കൾക് കിട്ടിയ ഉത്തമ സമയമാണിത്.ആഹാരവും,ഉറക്കവും മാത്രമായി അലസതയുടെ ലോകത്തിലേക്ക് നാം വഴുതി വീഴരുത് .നമ്മുടെ മക്കളെ അതിനെ അനുവദിക്കുകയുമരുത് .
തളർന്നു വീഴാവുന്ന നമ്മെ പിടിച്ചുയർത്താൻ ദൈവങ്ങൾ പല രൂപത്തിലും അവതരിക്കുമത്രേ ;ദൈവത്തെ കാണാൻ സാധിക്കുകയില്ലയെന്ന് ഏത് ശാസ്ത്രത്തിനാണ് പറയാൻ കഴിയുക .കണ്ണും,മനസ്സും തുറന്ന് ഒന്ന് നോക്കുക.ആശുപത്രികളിൽ തങ്ങളുടെ സുരക്ഷയെക്കാളും മറ്റു ജീവികൾക്ക് വില നൽകുന്ന, അവരെ സ്നേഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന ഓരോ ഡോക്ടർമാരും ,ഫ്ലോറൻസ് നൈറ്റിംഗ് ഗേളിന്റെ പിൻഗാമികളും ,ഓരോ ആശുപത്രി ജോലിക്കാരും പിതാവിന്റെ കർക്കശ്യത്തോടെ നമ്മെ പരിപാലിക്കുന്ന നിയമപാലകരും ,സാമൂഹിക പ്രവർത്തകരുമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവങ്ങൾ അവരുടെ ആരോഗ്യത്തിനും ,ദീർഘായുസ്സിനും വേണ്ടി ഒരു നിമിഷം ജഗദീശ്വരനോട് പ്രാർത്ഥിക്കാതിരിക്കാൻ കഴിയുകയില്ല .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം