സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ !!!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ !!!


സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.


ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്. ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.മൃഗങ്ങൾക്കിടയിൽ പൊതുവേ കണ്ടു വരുന്നുണ്ട്. സൂട്ടോണിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണെന്നർത്ഥം. ഇവ ശ്വാസനാളികയെ യാ ണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കരോഗം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.


ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസാണ്. വൈസ്ബാധ ഉള്ള ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.കൊറോണ വൈറസിന് ചികിത്സയില്ല. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. പനി, ജലദോഷം എന്നിവയുള്ളവരോട് ഇടപഴകരുത്. ഇതൊക്കെയാണ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം.


കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും..

ഫാത്തിമ പി
9.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം