സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാരുണ്യ സ്പർശം

ഭാഷ, ദേശം, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ അനാധാലയത്തിലെത്തുന്ന സകലമാന ജനങ്ങളെയും പരിപാലിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ എന്ന പുണ്യതീർഥാടന കേന്ദ്രത്തിലേക്ക് ജീവകാരുണ്യ സന്ദേശയാത്ര നടത്തിയ ജെ. ആർ. സി. കേഡറ്റുകൾ മാതൃകയാകുന്നു. "കാരുണ്യ സ്പർശം" പദ്ധതിയിലൂടെ കഴിഞ്ഞ  മൂന്നുവർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കായംകുളം എൻ. ആർ. പി. എം.എച്ച്.എസ്സ്. എസ്സിലെ 36 ജെ. ആർ. സി. കേഡറ്റുകളാണ് സ്വാതന്ത്ര്യ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മനുഷ്യസ്നേഹം മനുഷ്യാവകാശമാണ് കാട്ടിതന്നത്. ജീവകാരുണ്യ പ്രവർത്തനം കടമയായിക്കാണുന്ന ജെ. ആർ. സി. കേഡറ്റുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശരണരുടെ അഭയ കേന്ദ്രമായ ഗാന്ധിഭവൻ തെരഞ്ഞെടുക്കുകയായിരുന്നു.


സ്കൂളിൽ നിന്നും ആരംഭിച്ച “ജീവകാരുണ്യ സന്ദേശ യാത്ര "  11മണിക്ക് ഗാന്ധിഭവനിലെത്തിച്ചേർന്നു.


ജെ.ആർ.സി. കേഡറ്റുകൾ കൂട്ടുകാരിൽ നിന്നും സ്വരൂപിച്ച് പതിനായിരം രൂപയും, പുതിയതും, അധികം പഴക്കമില്ലാത്ത 1200 ൽ അധികം വസ്ത്രങ്ങളും ജെ.ആർ.സി.യൂണിറ്റ് പ്രസിഡന്റ്‌ കുമാരി.എ.വേണിയും (10.സി) സെക്രട്ടറി മാസ്റ്റർ.എം.എച്ച്.വിഷ്ണു നമ്പൂതിരിയും (10.സി)ചേർന്ന് ഗാന്ധിഭവൻ സെക്രട്ടറി ശ്രീ.പുനലൂർ സോമരാജന് കൈമാറി.


ഗാന്ധിഭവനന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞും സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തും സുകൃതം കണ്ടെത്തിയ കേഡറ്റുകൾ മനുഷ്യ സനേഹം മനുഷ്യാവകാശമാണെന്ന  തിരിച്ചറിവോടെയാണ് മടങ്ങിയത്. ഗന്ധിഭവൻ സന്ദർശനത്തിലൂടെ ക്ഷേത്ര ദർശനത്തെക്കാൾ പുണ്യം ലഭിച്ചതായും വരും വർഷങ്ങളിലും ഗാന്ധിഭവനിലെത്തുമെന്നും, ഞങ്ങളുടെ കാരുണ്യ ഹസ്തങ്ങൾ എന്നും സമൂഹത്തിന് മാതൃകയായിരിക്കുമെന്നുള്ള ദൃഢപ്രതിജ്ഞയോടെ 2.30 ന് ഗാന്ധിഭവനിൽ നിന്നും മടങ്ങി