സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കാലത്തിന്റെ വിത‍ുമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിന്റെ വിത‍ുമ്പൽ

ഒര‍ൂ ത‍ൂള്ളി കണ്ണീര‍ു കഴ‍ുകിയിട്ട‍ു കാര്യമില്ല
നിൻ ചെയ്‍തികൾ കണ്ട് സ‍ൃഷ്‍ടാവ് പോല‍ും പകച്ച‍ു പോയി
കാണ‍ുന്ന ജീവജാലങ്ങളെയെല്ലാം കൊന്ന‍ുനീ
ഇതാ കണ്ണിൽപ്പെടാത്ത ഒര‍ു ജീവി നിന്നെ കൊന്ന‍ു തിന്ന‍ു
കെട്ടിടങ്ങളെല്ലാം പട‍‍ുത്ത‍‍ുയർത്തി നീ മണ്ണെല്ലാം നശിപ്പിച്ച‍ു
ഇന്ന് ആ മണ്ണിൽ നീ തേരോട്ടം നടത്ത‍ുന്ന‍ു
മഹാമാരിതൻ, തൻ‍ വിളയാട്ടം നടത്ത‍ുകയാണ്
അതിൽ വിധിയോർത്ത് കരയ‍ുവാൻ നിനക്ക് അർഹതയില്ല
നിൻ കർമ്മഫലം നിന്നോട‍ുക‍ൂടി മണ്ണിൽ അലിഞ്ഞ‍ു ചേര‍ുന്ന
കാലം നിന്നേ തേടിയെത്ത‍ും
നിൻ സ‍ൃഷ്‍ടികൾ കണ്ട് ഏവര‍ും ആർത്ത‍ു വിളിച്ച‍ു
നിൻ അഹങ്കാരം ആ സ‍ൃഷ്‍ടിച്ച വേരോടെ പറിച്ച‍ു മാറ്റി

മഹേശ്വരി ദാസ്
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത