ഒരൂ തൂള്ളി കണ്ണീരു കഴുകിയിട്ടു കാര്യമില്ല
നിൻ ചെയ്തികൾ കണ്ട് സൃഷ്ടാവ് പോലും പകച്ചു പോയി
കാണുന്ന ജീവജാലങ്ങളെയെല്ലാം കൊന്നുനീ
ഇതാ കണ്ണിൽപ്പെടാത്ത ഒരു ജീവി നിന്നെ കൊന്നു തിന്നു
കെട്ടിടങ്ങളെല്ലാം പടുത്തുയർത്തി നീ മണ്ണെല്ലാം നശിപ്പിച്ചു
ഇന്ന് ആ മണ്ണിൽ നീ തേരോട്ടം നടത്തുന്നു
മഹാമാരിതൻ, തൻ വിളയാട്ടം നടത്തുകയാണ്
അതിൽ വിധിയോർത്ത് കരയുവാൻ നിനക്ക് അർഹതയില്ല
നിൻ കർമ്മഫലം നിന്നോടുകൂടി മണ്ണിൽ അലിഞ്ഞു ചേരുന്ന
കാലം നിന്നേ തേടിയെത്തും
നിൻ സൃഷ്ടികൾ കണ്ട് ഏവരും ആർത്തു വിളിച്ചു
നിൻ അഹങ്കാരം ആ സൃഷ്ടിച്ച വേരോടെ പറിച്ചു മാറ്റി