നാടിനെഭീതിയിലാഴ്ത്തിയ പ്രളയത്തേയും
നാട്ടാരെ വീശിപ്പറപ്പിച്ച ഓഖിയേയും
ഒറ്റയടിക്കു ചവിട്ടിമെതിച്ചു -
കൊണ്ടെത്തിയല്ലോ കൊറോണയും
ലോകത്തെ മരണത്തിലാഴ്ത്തിയ
ഈ മഹാമാരിയെ ,
നാമെങ്ങനെ നേരിടും
നാമെങ്ങനെ നേരിടും
എപ്പോഴും കൈകൾ ശുചിത്വമാക്കീടണം.
പുറത്തിറങ്ങാതെ വീട്ടിലിരിക്കണം
വ്യക്തി ശുചിത്വവും പാലിച്ചിടേണം.
ഒന്നായ് കൊറോണയെ നേരിടണം
ആരാധനാലയങ്ങളsച്ചു
വിദ്യാലയങ്ങളാളൊഴിഞ്ഞു
എന്തിനു കൂട്ടരെ സംഘർഷങ്ങൾ..
നമുക്കൊന്നാകണം, നമുക്കൊന്നാകണം
നമുക്കൊന്നായ് കൊറോണയെ നേരിടണം
ജ്വലിക്കണം സിരകളിൽ ഐക്യബോധം.
കാക്കണം നമ്മുടെ നാടിനേയും.