സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ഉഷ്ണചിന്തകൾ

കോവിഡ് കാലത്തെ ഉഷ്ണചിന്തകൾ
മഴ വന്ന വഴി  "ആകാശത്തിൻ്റെ വാതിലിൽ ആരാണ് ഇത്ര ഉച്ചത്തിൽ മുട്ടുന്നത് "അമ്പിളി അമ്മാവൻ നക്ഷത്രത്തോട് ചോദിച്ചു .
"ആരാ പുറത്ത് പോയി നോക്കിയിട്ടു വാ " നക്ഷത്രങ്ങൾ പറഞ്ഞു 

പിന്നെയും ആഘാശവാതിലിൽ ആരോ മുട്ടി "ആരാ അത്? " നക്ഷത്രങ്ങൾ വീണ്ടും ചോദിച്ചു ഉത്തരം ഒന്നും കാർ മേഘങ്ങൾ പറഞ്ഞില്ല വാതിൽ തുറക്കാതെ വന്നപ്പോൾ കാർമേഘം കൈ നിറയെ വെള്ളം കോരി എടുത്ത് നക്ഷത്രത്തിനു നേരെ എറിഞ്ഞു. പാവം നക്ഷത്രം ആകെ നനഞ്ഞു. അതു വഴി വന്ന കുഞ്ഞി കാറ്റ് ഇതെല്ലാം കുണുന്നുണ്ടായിരുന്നു. അവന് ആകെ ദേശ്യം വന്നു അവൻ കാർ മേഘത്തിൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന വെള്ളം മുഴുവനും തട്ടി താഴെക്ക് മറിച്ചു. നക്ഷത്രത്ത് ന് സന്തോശമായി . അപ്പോഴാണ് അമ്പിളി അമ്മാവൻ താഴെ ഭൂമിയിലേക്ക് നോക്കിയത് ആ വെള്ളം എവിടെ പോയി ? അയ്യോ അത് ഭൂമിയിൽ മഴയായി ചെയ്യുന്നു നല്ല കന്നത്ത മഴ....

ദക്ഷിണ പി വി
7 സി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ