ഹാ ജനനി !ഭൂമി ക്ഷമിക്കുവിൻ
നിൻ ഹൃദയ വിതുമ്പലിൻ ധ്വനി
കേൾക്കുന്നിന്ന് ഞാനഹഹോ !
പ്രളയവും നിപ്പയും കൊറോണയുമെല്ലാം
നിൻ ദുഃഖത്തിന് അടയാളമല്ലോ
മനസ്സിൽ ധാരണയുണ്ടെ നിക്കിന്നു
നന്മയുള്ള മനുഷ്യർക്കുമിപ്പോൾ .
എന്തിനമ്മെ നീ സഹിക്കുന്നതിങ്ങനെ ?
നിൻ വാത്സല്യം വ്യക്തമാക്കുകയല്ലോ ഇപ്പോൾ
മനുഷ്യന്റെ ചെയ്തികൾ തൻ ഫലം
അനുഭവിക്കുനിന്നെ ല്ലാരും
അതല്ലോ മാരീ ....മഹാമാരി ....