കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ സാമൂഹിക അകലം മാനസിക ഐക്യം

Schoolwiki സംരംഭത്തിൽ നിന്ന്
 സാമൂഹിക അകലം മാനസിക ഐക്യം    

ഇന്ന് നമ്മുടെ ലോകത്ത് തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19 ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസാണ്. ആളുകളിൽനിന്ന് ആളുകളിലേക്ക് പകരുന്ന ഈ വൈറസ് കാരണം നിരവധിപേരാണ് ഇരകൾ ആയിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേർ മരണത്തിന് കീഴടങ്ങി 13 ലക്ഷത്തോളം പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. ദിവസംതോറും കൊറോണയുടെ രൂക്ഷം കൂടുകയാണ്. മാധ്യമങ്ങളിൽ ആശ്വസിക്കാൻ പറ്റുന്ന വാർത്ത ഇതിനിടയിൽ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ വളരെ ആശങ്കയിലായി ചിലർ നിയമംലംഘിച്ച് വാഹനങ്ങളും എടുത്തു പുറത്തിറങ്ങാൻ തുടങ്ങി.എന്നാൽ പോലീസുകാർ നിയമം അനുസരിക്കാത്തവർ ക്കെതിരെ കർശന നടപടി എടുക്കുകയും വൈറസിനെ തടയാൻ ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു

ഈ വൈറസിനെ നശിപ്പിക്കാനായി ഇതുവരെ മരുന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറെ പേർക്ക് ഈ രോഗം ഭേദമായി കൊണ്ടിരിക്കുന്നു എന്ന ആശ്വാസകരമായ വാർത്തയുണ്ട്. അമേരിക്കയിലും മറ്റു രാജ്യത്തിലും ഈ വൈറസ് രൂക്ഷമായപ്പോൾ ലോകത്തുതന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഈ വൈറസിനെ തടയാൻ നമ്മുടെ കേരളത്തിൽ ഒരു പരുതിവരെ കഴിഞ്ഞു.കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെയും രോഗബാധിതരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അവരുടെ സ്വന്തം ജീവൻ പണയം വെച്ചിട്ടാണ് കൊറോണ ബാധിച്ചവരെ ശുശ്രൂഷിക്കുന്നത്. വെള്ളവസ്ത്രം ഇട്ട മാലാഖമാർ എന്ന് തന്നെ നമുക്ക് ഇവരെ പറയാൻ സാധിക്കും. രാത്രി ഉറക്കം പോലും ഉപേക്ഷിച്ച് സ്വന്തം ജീവൻ പോലും ലോകത്തിനു വേണ്ടി സമർപ്പിച്ച ഇവരെ നമുക്ക് ഹൃദയത്തിൻറെ ഭാഷയിൽ തന്നെ അഭിനന്ദിക്കാം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സമയം എല്ലാവരുടെയും വീടുകളിലെ അവസ്ഥ വളരെ കഷ്ടത്തിലാണ്, എങ്കിൽപോലും ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാൻ ഉള്ള സേവനം നമ്മുടെ സന്നദ്ധസംഘടനകൾ ആവശ്യക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

പ്രവാസിയെ കേരളം ഹൃദയംകൊണ്ട് ഓർക്കുന്നു. പ്രവാസികൾ നാട്ടിൽ വരാൻ കഴിയാതെ അവരുടെ ജോലിസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.അവരെ തിരിച്ച് നാട്ടിൽ എത്തിക്കാനുള്ള സംവിധാനം നമ്മുടെ ഗവൺമെൻറ് ചെയ്തുകൊണ്ടിരിക്കുകയാണ്. നാട്ടിലെത്തിയ പ്രവാസികളെ പ്രത്യേകം നിരീക്ഷണത്തിൽ കഴിഞ്ഞ് മാത്രമേ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിക്കുകയുള്ളൂ.

ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ ഈ മഹാമാരിയെ പിടിച്ചുകെട്ടുക തന്നെചെയ്യും. ആഘോഷങ്ങളും വിവിധ ചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. എല്ലാ കാര്യങ്ങളും വളരെ ലളിതമായി മാത്രമേ ഈ സാഹചര്യത്തിൽ നടത്തുവാൻ പാടുള്ളൂ. എങ്കിലും ഈ വൈറസിൻറെ രൂക്ഷം മനസ്സിലാക്കാത്ത ചിലർ അനാവശ്യമായി പുറത്തിറങ്ങി ആരോഗ്യ സംരക്ഷകർ ക്കും പോലീസുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ശുചിത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ് ആണ്. മറ്റുള്ളവരുമായി അകലം പാലിക്കുക, കൈകാലുകൾ വൃത്തിയായി കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക,അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥല० മലിനമാക്കാതിരിക്കുകഅനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക, കൂട്ടത്തോടെ ഇരിക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക, പ്രകൃതിയെ സംരക്ഷിക്കുക.

കൂട്ടായ പ്രവർത്തനത്തിന്റെയു० ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങളനുസരിച്ച് ജീവിത ക്രമത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനുള്ള പ്രധാന മാർഗം.നാം ഓരോരുത്തരും സ്വയം കരുതൽ സ്വീകരിക്കുകയും മറ്റുള്ളവരെ അതിനെ സജ്ജമാക്കുകയും ചെയ്യുക എന്നത് നാം സമൂഹത്തോടുള്ള വലിയ കടമയും ഉത്തരവാദിത്വവുമായി കണ്ട് ഈ മഹാമാരിയെ നേരിടാനുള്ള "ബ്രേക്ക് ദ ചെയിൻ" എന്നാ മഹാക്യാമ്പിൻറെ ഭാഗമായി മാറാ० എന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.

കൃഷ്ണ പി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം