ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും പ്രധാനപ്പെട്ടതുമാണ് ശുചിത്വം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യമുക്ത മായിരിക്കുന്ന അവസ്ഥ യാണ് ശുചിത്വം.ശുചിതം പ്രധാനമായും രണ്ട് തരത്തിലാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

. ദിവസവും രണ്ടുനേരം കുളിക്കുക

.നഖം വെട്ടുക

. അലക്കി ഉണക്കിയ വസ്ത്രം ധരിക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്. നമ്മുടെ ചുറ്റുപാടുകൾ വൃത്തി യായും മാലിന്യമുക്ത മായും സംരക്ഷിക്കുക എന്നതാണ് പരിസര ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

.വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുക

. പുഴയിൽ മാലിന്യം സംസ്കരിക്കാതിരികുക

. പൊതുസ്ഥലങ്ങളിൽ തുപ്പരുത്

.പൊതുസ്ഥലങ്ങളിൽ ശൗചാലയങ്ങൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്. ഒരു വ്യക്തി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്ന താണെകിൽ സമൂഹത്തെ ശുചിത്വമുളളതാകാൻ ആ വ്യക്തിക്ക് സാധിക്കും.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

ശുചിതമിലായ്മ പല രോഗങ്ങൾക്കും കാരണമാകും.നാം ശുചിത്വം പാലിക്കുമ്പോൾ സ്വന്തം. നാടിനെയും സമൂഹത്തെയുമാണ്. സംരക്ഷിക്കുന്നത്.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുനതിൽ മനുഷ്യൻ കാരണക്കാരനായാൽ അതിന് എന്നെകിലും പ്രകൃതി തിരികെ ചോദിക്കും.

ശുചിത്വം പാലിക്കുക. ശുചിത്വപൂർണമായ ലോകതെ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ..

അനു ബിനോയി
9 A ജി.എച്ച്.എസ് .എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - ലേഖനം