പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പോരാടുവാൻ നേരമായിന്ന് കൂട്ടരേ.
പ്രതിരോധ മാർഗത്തിലൂടെ
പരിഹസിക്കേണ്ട പരിഭവിക്കേണ്ട
ജാഗ്രതയാണ് വേണ്ടത് കൂട്ടരേ.
ഒഴിവാക്കീടേണംസ്നേഹസന്ദർശനങ്ങൾ
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം.
മടിക്കാതെ നിർദേശം പാലിച്ചീടാം
നല്ലൊരു നാളേയ്ക്കുവേണ്ടി.