ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യം

 പ്രകൃതി അമ്മയാണ്.
അമ്മയെ മാനഭംഗപ്പെടുത്തരുതു.
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത്
ലോക നാശത്തിന് കാരണമാകും.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി അതിനെ ഓർമിക്കാനുള്ള അവസരമായി
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു തുടങ്ങിയത്.
പരിസ്ഥിതിയിൽ എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും
ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും, ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു.
ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം,
എന്നിവമൂലം നമ്മുടെ പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്.
പരിസ്ഥിതി എന്നത് മനുഷ്യരുടെ ഏക ഭവനമാണ്.
മാത്രമല്ല വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ പരിസ്ഥിതി നമുക്ക് നൽകുന്നു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതും
നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വവും നമ്മൾക്കാണ്.

ശ്രീസ്വേത ആർ
5 D ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം