സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മീന മാസത്തിയലെ കൊടും ചൂടിൽ വെന്തുരുകുന്ന ജനകോടികളുടെ ഇടയിലേക്ക് അവൻ പിച്ചവെച്ച് കടന്നുവന്നു. കൊറോണ എന്ന മഹാമാരി. രോഗം ബാധിച്ചവരുടെ സ്പർശനത്തിലൂടെ മാത്രം പകരുന്നതിനാൽ അതിവേഗം ജനങ്ങളിലേക്ക് പടർന്നു കയറി. രോഗ വ്യാപനം തടയുന്നതിന്റെ ഭാകമായി സ്കുളുകൾ നേരത്തേ അടച്ചതിന്റെ സന്തോഷത്തിലാണ് റിച്ചു.കൂട്ടുകാരോടൊത്ത് കളിയു ചിരിയുമായി സമയം ചിലവഴിക്കാനാണ് അവന് ഏറെയിഷ്ടം. രോഗ ഭീഷണിമൂലം രാജ്യമെങ്ങും അടച്ചു പൂട്ടിയതോടെ അവന് വെളിയിലിറങ്ങാൻ കഴിയാതായി. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ അവൻ മുറിക്കുള്ളിലിരുന്ന് ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലവും വിജനമായ റോഡും. എങ്ങും നിശബ്ദതമാത്രം. അതിജീവനം അവന് വിരസതയായിതോന്നി. ഏകാന്തത മാറ്റാൻ അവൻ പത്രംവായന ശീലമാക്കി. നിരന്തരമായ പത്ര വായനയിലൂടെ രോഗത്തിന്റെ തീവ്രത മനസ്സിലാക്കി രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയർന്നു. തൊഴിൽ നഷ്ടമായവരുടെ നിറകണ്ണുകൾ അവൻ മനസ്സിൽ കണ്ടു. രോഗ ഭീതിയിലും സ്വന്തം ജീവൻ മറന്ന് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെയുംചുണ്ടിൽ നിറപുഞ്ചിരിയുമായി വെള്ള വസ്ത്രവുമണിഞ്ഞ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരെെയും പൊള്ളുന്ന വെയിലിനെയും രോഗഭീതിയേയും മറന്ന് സേവനമനുഷ്ടിക്കുന്ന പോലീസുകാരെയും നിർധനരായ കുടുംബങ്ങൾക്ക് സഹായ പ്രവർത്തകരേയും ശുചീകരണ പ്രവർത്തകരേയും അവൻ ബഹുമാനത്തോടെ ഓർത്തു. അവരിലൊരാളാകാൻ അവനും കൊതിച്ചു. അവൻ മനസിൽ കുറിച്ചിട്ടു. രോഗ വ്യപനം തടയാൻ സാമൂഹിക അകലം പാലിക്കുക. കൈകൾ സോപ്പിട്ടുകഴുകുക.നമ്മളിൽ നിന്ന് വേർപെട്ടുപോയ അനേകായിരം ആത്മാക്കൾക്കുവേണ്ടിഅവൻ തിരിതെളിച്ച് പ്രാർത്ഥിച്ചു. ലോകത്തെ ഇരുട്ടിലാക്കിയവൈറസിനെ പടികടത്തി വെളിച്ചത്തിന്റെ തിരിനാളമേറ്റുവാങ്ങുവാൻ നമ്മുക്ക് പ്രാർ ത്ഥനയോടെ കാത്തിരിക്കാം.

അനിരുദ്ധ് പി.എ
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ