ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല
മുറ്റത്തെ മുല്ല
ഒരു ഉൾനാടൻ ഗ്രാമപ്രദേശം. ചുറ്റും കാടും അരുവിയും പുഴയുമെല്ലാമുള്ള ഒരു കൊച്ചു നാടായിരുന്നു തുളസിപ്പാറ. പേരുസൂചിപ്പിക്കും പോലെ തന്നെ തളിർത്തു നിൽക്കുന്ന തുളസിച്ചെടികളായിരുന്നു അവിടത്തെ മുഖ്യ ആകർഷണം. തുളസിക്കാടുകൾ കൂടുതലും കാണപ്പെട്ടിരുന്നത് ഒരു വലിയ പറമ്പിലായിരുന്നു. ഉടമയുടെ പേര് പീറ്റർ, കൃഷിയെ സ്നേഹിച്ച ഒരു പറമ്പുടമ. ഒരു ദിവസം അദ്ദേഹത്തിന് ഒരു ആൺകുഞ്ഞു ജനിച്ചു. ജോർജ് പീറ്റർ എന്ന് അവന് പേരിട്ടു. മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം വിദ്യാഭ്യാസത്തിനായി അവർ മകനെയും കൂട്ടി ബൽവാളിലേക്ക് പുറപ്പെട്ടു . ഉന്നത മാർക്കോടെ പ്ലസ്ടു പാസ്സായ അവൻ അവന്റെ ഇഷ്ടപ്രകാരം എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു. പഠനം കഴിഞ്ഞിറങ്ങിയ അവന്റെ സ്വപ്നമായിരുന്നു സ്വന്തം നാട്ടിൽ സ്വന്തമായൊരു സ്ഥാപനം എന്നത്..ആദ്യമൊക്കെ വിസമ്മതിച്ചു എങ്കിലും ഏക മകന്റെ ആഗ്രഹത്തിന് മാതാപിതാക്കൾ എതിര് നിന്നില്ല. അങ്ങനെ അവർ തുളസിപ്പാറയിലേക്ക് പുറപ്പെട്ടു. അവിടെ പുതിയ ബിൽഡിങ് നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തുളസി ചെടികൾ തിങ്ങിപാർത്തിരുന്ന അവിടം മരുഭൂമിപോലെ ആകാൻ അധികം സമയം വേണ്ടിവന്നില്ല... നിർമാണത്തിന് വേണ്ടുന്ന അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ പൊടിയും പുകയും ശബ്ദ മലിനീകരണവും കൂടിയായപ്പോൾ തുളസിപാറ ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ശ്മശാന തുല്യമായിരുന്നു.അവിടത്തെ പൊടിയും പുകയും കൊണ്ട് അന്തരീക്ഷം ആകെ മലിനമായിരുന്നു. വൃദ്ധനായ പീറ്ററിന് ഈ മാറ്റം അസഹനീയമായിത്തോന്നി. പതിയെ അദ്ദേഹത്തിന്റെ ആരോഗ്യം ശോഷിക്കാൻ തുടങ്ങി. അച്ഛനെയും കൊണ്ട് ഒരുപാട് ആശുപത്രികൾ കയറിയിറങ്ങി എങ്കിലും ഡോക്ടർമാരെല്ലാം ആ രോഗത്തിന് മുന്നില് നിസ്സഹായരായി നിന്നു. അവസാന ശ്രമമെന്നോണം കൂട്ടുകാരൻ പറഞ്ഞ നാട്ടുവൈദ്യനെ കൂടെ ഒന്ന് കാണാൻ ജോർജ് പീറ്റർ പുറപ്പെട്ടു. വൈദ്യന്റെ ചികിത്സ ഫലം കണ്ടു. അവർ വൈദ്യനോട് നന്ദി പറഞ്ഞിറങ്ങി... മാസങ്ങൾക്കുശേഷം പീറ്ററിന് വീണ്ടും അസുഖം കൂടി. ജോർജ് വൈദ്യനെ കണ്ട് വിഷമം പറഞ്ഞപ്പോൾ ഒരു കൊച്ചുകടലാസിൽ ഒരു മരുന്ന് കുറിച്ച് കൊടുത്തു സേവിക്കാൻ പറഞ്ഞു. പക്ഷെ ആ മരുന്ന് കണ്ടെത്തുന്നതിൽ അവൻ പരാജയപ്പെട്ടതായി സങ്കടത്തോടെ വൈദ്യനെ ബോധിപ്പിച്ചു. അവസാനം വൈദ്യൻ ആ അമൂല്യ മരുന്നിന്റെ ഒന്നുരണ്ട് ഇലകൾ ജോർജിന് നൽകി. ആ ചെടികണ്ട് അവൻ ഞെട്ടിപ്പോയി.. ഫ്ലാറ്റ് പണിയാൻ വെട്ടിനശിപ്പിച്ച തുളസിച്ചെടി !!. വൈദ്യൻ പറഞ്ഞു : "ഇത് ഞാൻ ആദ്യം തരാതിരുന്നത് ഇവ വളരെ വിരളമായി ശേഷിക്കുന്നൊള്ളു.. ഈ ഇല തിളപ്പിച്ച് ആവികൊള്ളാൻ അച്ഛനോട് പറയുക ". ഒത്തിരി കുറ്റബോധത്തോടെ ആ രണ്ടിലയുമായി ജോർജ് വീട്ടിലേക്കെത്തി. വൈദ്യൻ പറഞ്ഞതുപോലെ താമസിയാതെ രോഗം സുഖപ്പെട്ടു.ജോർജ് പിന്നെ ഒന്നും ചിന്തിച്ചില്ല പണിതുകൊണ്ടിരിക്കുന്ന ബിൽഡിങ് പൊളിച്ചുമാറ്റി അവിടെ തുളസി തൈകൾ നട്ടുപിടിപ്പിച്ചു. വൈകാതെ അവിടം ശാന്തമായി.. ആരോഗ്യകരമായ അന്തരീക്ഷവും തണുത്ത കാറ്റും എല്ലാം തിരികെയെത്തി.... മുറ്റത്തെ മുല്ലയുടെമൂല്യം മനസ്സിലാക്കിതന്ന വൈദ്യനെ മനസ്സുകൊണ്ട് സ്തുതിക്കുയായിരുന്നു അപ്പോൾ അയാൾ...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ