ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ - ലോക്ക് ഡൗൺ
(ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ - ലോക്ക് ഡൗൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ - ലോക്ക് ഡൗൺ
കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്.അവിടെ ആയിരിക്കണക്കിന് ആളുകൾ മരിക്കുകയും,പതിനായിര കണക്കിന് ആളുകൾ രോഗ ബാധിതർ ആകുകയും ചെയ്തു. കൂടാതെ കോവിഡ് 19 (കൊറോണ വൈറസ്)മറ്റ് രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചതിനെ തുടർന്ന് ധാരാളം ആളുകൾ അവിടെ മരിക്കുകയും സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയും ചെയ്തു. സാർക്ക് രാജ്യങ്ങളുടെ കൊറോണ എമർജൻസി ഫണ്ടിലേക്ക് ഇന്ത്യയുടെ സംഭാവന പത്ത് മില്ല്യൺ ഡോളറാണ്. കോവിഡ് 19 ന് പിന്നാലെ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയൊര് വൈറസ്സാണ് ഹാന്റാ വൈറസ്. കൊറോണ വൈറസ്സിനെ do the five എന്ന പ്രചരണം ആരംഭിച്ച ആഗോള സ്ഥാപനം ഗൂഗിളാണ്. കേന്ദ്ര സർക്കാർ കൊറോണ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വാട്ട്സാപ്പാണ്. കൊവിഡ് 19 തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം രാജസ്ഥാനാണ്. 2020 മാർച്ച് 11ൽ കേരളത്തിൽ കൊറോണ വൈറസ്സിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് കേരളത്തിൽ കാസർഗോഡ് ജില്ലയിലാണ് കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെടത്. 2020 മാർച്ച് 22ന് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനത കർഫ്യൂ ആരംഭിച്ചു.ഈ വൈറസ്സിനെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും,പോലീസ്,ഫയർ ഫോഴ്സ് മറ്റുജീവനക്കാരുടെയും സേവന പ്രവർത്തകനങ്ങൾ ഒട്ടും പിന്നിലല്ല. 2020 മാർച്ച് 24ന് ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി 21ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള ആന്റി ബോഡി ടെസ്റ്റ് വികസിപ്പിച്ച് എടുത്ത രാജ്യം സിംഗപ്പൂരാണ്.ഇതിനൊയൊക്കെ പ്രതിരോധിച്ച് അധിജീവിതത്തിലേക്ക് കടക്കുമെന്ന പൂർണ്ണ വിശ്വാസത്തിൽ ലോക്ക് ഡൗൺ തുടരുകയാണ്.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം