വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ബോധോദയം
പ്രകൃതി ജീവനം
ഞാൻ എഴുന്നേറ്റ് അമ്മയെ നോക്കി. അമ്മയും അച്ഛനും പൂന്തോട്ടംത്തിലാണ് ചെടികൾക്ക് വെള്ളം ഒഴികുന്നു, വളം ഇടുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോൾ എന്നോട് പറഞ്ഞുകുറച്ചു വെള്ളം ഒരു പാത്രത്തിൽ എടുത്തു കൊണ്ട് വന്നു ചെടികൾക്ക് ഒഴിക്കാൻ. ഞാൻ അച്ഛനോട് ചോദിച്ചു. എന്താ അച്ഛാ അച്ഛന് ഓഫീസിൽ പോകണ്ട, ഞങ്ങള്ക്ക് സ്കൂളിൽ പോകണ്ട എന്തിനാ ഇത്രയും നീണ്ട അവധി ഞങ്ങള്ക്ക്. അപ്പോൾ അച്ഛൻ പറഞ്ഞു. ഒരു വൈറസ് നമ്മുടെ ലോകത്ത് ആകെ പടർന്നു കൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കാനാണു ഇത്രയും നീണ്ട അവധി തന്നിരിക്കുന്നത്. എങ്കിൽ നമുക്ക് എവിടെ എങ്കിലും ഒരു യാത്ര പോയലോ. കുഞ്ഞയുടെ വീട്ടിൽ നമുക്ക് പോകാം അച്ഛാ. അഭിയെ കണ്ടിട്ട് എത്ര നാളായി. അച്ഛൻ എന്നോട് പറഞ്ഞു, ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒരു യാത്ര പോകാൻ പറ്റിയ സമയമല്ല. കാരണം ഈ വൈറസ് മനുഷ്യരുടെ സ്രവങ്ങളിൽ നിന്നാണ് പടരുന്നതു. അപ്പോൾ ഞാൻ ചോദിച്ചു. ഇതു എങ്ങനെ നമുക്ക് നശിപ്പിക്കാം. നിങ്ങൾ കളി ക്കുമ്പോൾ ഇടക്ക് ഇടക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോയും, ചുമയകും പോയും മൂക്കും വായും പൊത്തി പിടിക്കണം. അവധി അല്ലെ എന്ന് കരുതി പുറത്തു ഇറങ്ങി കൂട്ടം കൂടി കളിക്കാൻ പാടില്ല. മോൻ അനിയനോടും ഈ കാര്യം പറഞ്ഞു കൊടുക്കണം അവൻ കുഞ്ഞല്ലേ. അവനു ഇതൊന്നും അറിയില്ല. ഈ വൈറസ് നമ്മെ വിട്ടു മാറാൻ ഒരേ ഒരു മാർഗമേ ഉള്ളൂ. വ്യക്തി ശുചിത്ത വും പരിസര ശുചിത്ത വും ആണത്. അതിലുടെ മാത്രമേ രോഗ പ്രതി രോധശേഷി വർധിപിക്കാൻ നമുക്ക് സാധിക്കും. മനസിലായോ മോനു അച്ഛൻ പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ. ഉം..... മനസിലായി അച്ഛാ. ഈ മഹാവിപത്തു നമ്മെ വിട്ടു മാറിയേ പറ്റു. അതിനെ എങ്ങനെ യും നമുക്ക് പ്രതിരോധിക്കണം. അച്ഛൻ മോനു കുറച്ചു വിത്തുകൾ തരാം. നമുക്ക് ഈ അവധി ക്കാലം പ്രകൃതിയെ സംരക്ഷിക്കാം. ശരി അച്ഛാ..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ