എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാട്ട്


കൊറോണ വാണിടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനപകടം തീരെയില്ല
വട്ടം കൂടാനുംകുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥമില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള
 തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർത്തു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും

ഉത്തര.പി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത